Football

റയലിന്റെ ജേഴ്‌സിയിട്ടാല്‍ ടിക്കറ്റ് പോലും തരില്ല!! ബാഴ്‌സയുടെ പ്രതികാരത്തിനെതിരേ ആരാധകര്‍!!

റയല്‍ മാഡ്രിഡ് ബാഴ്‌സലോണ ഏല്‍ ക്ലാസിക്കോ മത്സരം ദിവസങ്ങള്‍ക്കരികെ നില്‍ക്കേ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എഫ്‌സി ബാഴ്‌സലോണ. മാര്‍ച്ച് 19 ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിലാണ് മത്സരം അരങ്ങേറുന്നത്.

എന്നാല്‍ ഈ മത്സരത്തിന് റയല്‍ മാഡ്രിഡ് ജേഴ്സി അണിഞ്ഞെത്തുന്ന ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവശിപ്പിക്കണ്ട എന്ന തീരുമാനത്തിലാണ് അധികൃതര്‍. റയല്‍ മാഡ്രിഡിന്റെ എംബ്ലമുള്ള ഒരുതരം വസ്ത്രങ്ങളും ധരിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചേക്കില്ല.

ചിരവൈരികളാണ് ബാഴ്‌സയും റയലും. അവര്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ എന്നും വാശിയെറിയതാണ്. ഗ്രൗണ്ടിലും പുറത്തും സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യങ്ങളും സര്‍വസാധാരണം.

എന്നാല്‍ ബാഴ്‌സ അധികൃതരുടെ ഈ തീരുമാനം മാഡ്രിഡ് ആരാധകരെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. തങ്ങളുടെ ടീമിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ജേഴ്സി പോലും ഇടാന്‍ കഴിയാത്ത അവസ്ഥയിലാണ് മാഡ്രിഡ് ആരാധകര്‍.

ഈ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്പന തുടങ്ങി 10 മിനുട്ടിനുള്ളില്‍ വിറ്റു തീര്‍ന്നിരുന്നു. അതിലൂടെ തന്നെ ഈ മത്സരത്തിന് ആരാധകര്‍ക്കിടയില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊഹിക്കാവുന്നതാണ്. കോപ്പ ഡെല്‍ റേയിലാണ് അവസാനമായി ഇരുവരും ഏറ്റുമുട്ടിയത്.

സെമി ഫൈനല്‍ ആദ്യ പാദ മത്സരമായിരുന്നു ഇത്. ആ മത്സരത്തില്‍ ജയം ബാഴ്‌സയ്ക്കായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ വിജയിച്ചു കയറിയത്. അതിനു മുന്നെ നടന്ന സൂപ്പര്‍ കോപ്പ മത്സരത്തിലും റിയല്‍ ബാഴ്‌സയോട് തോറ്റ് പുറത്ത് പോയിരുന്നു.

ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു അന്ന് ബാഴ്‌സയുടെ ജയം. അവസാനമായി രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും ജയിക്കാനാവാത്തത് റിയല്‍ മാഡ്രിഡിനെയും അവരുടെ ആരാധകരെയും നിരാശരാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ബാഴ്‌സ അധികൃതരുടെ ഇത്തരം നിലപാടുകള്‍. ലാലിഗയില്‍ ഇരുവരും ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ തീ പാറും എന്നതുറപ്പാണ്. നിലവില്‍ റിയലിനെക്കാളും 9 പോയിന്റ് ലീഡുമായി ബാഴ്‌സലോണയാണ് ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്.

 

Related Articles

Back to top button