FootballISL

കൂടെ കളിപ്പിച്ചിട്ട് ഒഡീഷ എഫ്‌സി വേണ്ടെന്നുവച്ചു; ബ്ലാസ്റ്റേഴ്‌സ് പൊന്നുംവിലയ്ക്ക് ഒപ്പംകൂട്ടി!!

കേരള ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പിനും ഒടുവിലാണ് അവസാന വിദേശ താരത്തെ ടീമില്‍ എത്തിച്ചിരിക്കുകയാണ്. ഏഷ്യന്‍ കോട്ടയില്‍ ഒരു ജപ്പാന്‍ മുന്നേറ്റ നിരക്കാരനെയാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിച്ചത്.

ഇത് ബ്ലാസ്‌റ്റേഴ്‌സിനൊരു ചരിത്രമാണ്. കാരണം ആദ്യമായാണ് ഒരു ജപ്പാനില്‍ നിന്നുള്ള ഒരു താരം ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുന്നത്. മുമ്പ് ജപ്പാന്‍ വംശജനായ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്ന ആരാട്ട ഇസുമി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടിയിരുന്നു. അത് ഒഴിച്ചാല്‍ ഒരു ജപ്പാന്‍ താരം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്.

ജാപ്പനീസ് ഫോര്‍വേഡ് ഡെയ്സുകെ സകായിയുമായി ഒരു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഒപ്പുവെച്ചിരിക്കുന്നത്. ജപ്പാന്‍, തായ്ലന്‍ഡ്, ബെല്‍ജിയം എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലും ലീഗുകളിലും കളിച്ചിട്ടുള്ള സകായ് വിവിധ പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള സാങ്കേതികവും വൈദഗ്ധ്യവും ബഹുമുഖവുമായ മുന്നേറ്റക്കാരനാണ്.

ഒരേ സമയം തന്നെ പ്ലേ മേക്കറായും വിങ്ങറായും സ്ട്രൈക്കറായും കളിക്കാന്‍ സാധിക്കുന്ന അപൂര്‍വം ചില കളിക്കാരില്‍ ഒരാളാണ് സകായി എന്ന പ്രത്യകതയുണ്ട്. താരത്തിന്റെ ഈ മികവ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ഉറപ്പാണ്.

ഇതുവരെ 150 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ജപ്പാന്‍ ദേശീയ ടീമിനായി ഈ 26 കാരനായ ഫോര്‍വേഡ് അണ്ടര്‍ 17, അണ്ടര്‍ 20 ഫിഫ ലോകകപ്പുകളിലും ജപ്പാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏഷ്യന്‍ ക്വാട്ടയിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

അവസാനമായി കളിച്ചത് തായ് ലീഗില്‍ കസ്റ്റംസ് യുണൈറ്റഡിന് വേണ്ടിയാണ്. ഇവിടെ ഭേദപ്പെട്ട പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 37 കളികളില്‍ നിന്നും 10 ഗോളുകള്‍ നേടിയിട്ടുണ്ട് താരം.

ഒരു ഇന്ത്യന്‍ ടീമിന് വേണ്ടിയും സകായി എന്ന ജാപ്പനീസുകാരന്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. ഐഎസ്എല്‍ ക്ലബായ ഒഡീഷ എഫ്സിയുടെ പ്രീ സീസണില്‍ മത്സരത്തില്‍ താരം കളിച്ചിട്ടുണ്ട്. തായ്‌ലന്‍ഡില്‍ കഴിഞ്ഞ മാസം പ്രീസീസണ്‍ നടന്നപ്പോഴായിരുന്നു ഇത്. പിന്നീട് അവര്‍ മറ്റൊരു ജപ്പാന്‍ താരത്തെ സൈന്‍ ചെയ്തു.

Related Articles

Back to top button