ISLTop Stories

ഐഎസ്എല്ലിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് മറ്റൊരു പരമ്പര കളിക്കും?

ഒക്ടോബറില്‍ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ് കഠിന പരിശീലനത്തിലാണ്. ദുബായിലുള്ള ടീം അവിടുത്തെ സൂപ്പര്‍ ടീമുകളുമായി മല്‍സരങ്ങള്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ്. അപ്രതീക്ഷിതമായി വന്നെത്തിയ ഫിഫ വിലക്ക് മുന്‍നിശ്ചയിച്ച മല്‍സരങ്ങളെ ബാധിച്ചെങ്കിലും ടീം പ്രതീക്ഷയില്‍ തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അകത്തളങ്ങളില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു വാര്‍ത്ത ഐഎസ്എല്ലിന് മുമ്പ് ടീം മറ്റൊരു ടീമുമായിട്ട് കൂടി മൂന്നു മല്‍സരങ്ങളുടെ പരമ്പര കളിക്കുമെന്നാണ്. അത് കേരള യുണൈറ്റഡുമായിട്ടോ അല്ലെങ്കില്‍ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ മറ്റ് ടീമുകളുമായോ ആകുമെന്നാണ് സ്‌പോര്‍ട്‌സ്‌ക്യൂവിന് ലഭിക്കുന്ന വിവരം. ഇരു ക്ലബിന്റെയും തലപ്പത്തുള്ളവര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പരസ്പരം സഹകരിച്ച് മുന്നോട്ടു പോകാനുള്ള താല്പര്യം ഇരുകൂട്ടരും കൈമാറുകയും ചെയ്തിട്ടുണ്ട്.

സെപ്റ്റംബറില്‍ ഏതെങ്കിലുമൊരു ഗള്‍ഫ് രാജ്യത്ത് വച്ച് കളികള്‍ നടത്താനായിരുന്നു പദ്ധതിയെങ്കിലും അതു നടക്കാന്‍ സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന വിവരം. ആവശ്യത്തിന് സമയം ലഭിക്കില്ലെന്നതാണ് കാരണം. അങ്ങനെ വരികയാണെങ്കില്‍ കൊച്ചിയില്‍ വച്ചാകും മല്‍സരങ്ങള്‍ നടക്കുക.

ഈ വര്‍ഷം ചെറിയൊരു പരിശീലന മല്‍സരത്തിന്റെ രീതിയില്‍ നടക്കുന്ന മല്‍സരങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ടൂര്‍ണമെന്റ് പോലെ സംഘടിപ്പിക്കാനാണ് പദ്ധതി. ഇരു ക്ലബ് മാനേജ്‌മെന്റുകള്‍ക്കും സാമ്പത്തിക നേട്ടം സമ്മാനിക്കുന്നതാണ് ഡീല്‍.

Related Articles

Leave a Reply

Back to top button