FootballTop Stories

ബ്ലാസ്‌റ്റേഴ്‌സ് കരുതിയിരിക്കണം; മൊഹമ്മദന്‍സ് നിസാരക്കാരല്ല

ഡ്യൂറന്റ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവനിരയ്ക്ക് ശക്തരായ എതിരാളികള്‍. കൊല്‍ക്കത്തന്‍ വമ്പന്മാരായ മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെയാണ് മഞ്ഞപ്പട നേരിടേണ്ടി വരുന്നത്. അടുത്ത വര്‍ഷം മുതല്‍ ഐഎസ്എല്‍ കളിക്കാന്‍ ലക്ഷ്യമിടുന്ന ടീമാണ് മൊഹമ്മദന്‍സ്. അതുകൊണ്ട് തന്നെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ ശക്തമായ ഇടപെടല്‍ നടത്തിയാണ് അവര്‍ ഡ്യൂറന്റ് കപ്പില്‍ എത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്‍പതിനാണ് ബ്ലാസ്റ്റേഴ്‌സ്-മൊഹമ്മദന്‍സ് മല്‍സരം. ബെംഗളൂരു എഫ്‌സി, ഒഡീഷ എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, രാജസ്ഥാന്‍ യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റി എന്നീ ടീമുകളാണ് അവസാന എട്ടിലെത്തിയത്. ആര്‍മി ടീമുകളൊന്നും ക്വാര്‍ട്ടറില്‍ എത്തിയിട്ടില്ല. രണ്ട് ഐലീഗുകളാണ് അടുത്ത റൗണ്ടിലേക്ക് എത്തിയത്. ഇതില്‍ രാജസ്ഥാന്‍ യുണൈറ്റഡിന്റെ വരവ് ഏവരെയും ഞെട്ടിച്ചാണ്.

ഫിക്‌സ്ചര്‍-

സെപ്റ്റംബര്‍ 9 മൊഹമ്മദന്‍സ്-കേരള ബ്ലാസ്റ്റേഴ്‌സ്

10- ബെംഗളൂരു എഫ്‌സി-ഒഡീഷ എഫ്‌സി
11-മുംബൈ സിറ്റി-ചെന്നൈയ്ന്‍ എഫ്‌സി
12- രാജസ്ഥാന്‍ യുണൈറ്റഡ്-ഹൈദരാബാദ് എഫ്‌സി

Related Articles

Back to top button