Football

നഗ്‌നത പ്രദര്‍ശിപ്പിച്ച സിറ്റി താരത്തിനെതിരെ കേസ്!!

നഗ്‌നത പ്രദര്‍ശിപ്പിച്ചു എന്ന ആരോപണത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം കൈല്‍ വാക്കറിനെതിരെ കേസ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ബാറില്‍ വെച്ച് മദ്യ ലഹരിയിലായിരുന്ന വാക്കര്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നതാണ് കേസ്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ഇപ്പോള്‍ ആദ്യഘട്ടത്തിലാണ്. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് ഇതുവരെ പോലീസ് നീങ്ങിയിട്ടില്ല. എന്നാല്‍ ഇത് വളരെ ഗൗരവമുള്ള കേസാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

ആരോപണത്തിന്റെ വാസ്തവം എത്രത്തോളമുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ഈ ആരോപണത്തില്‍ ഇതുവരെ വാക്കറോ, മാഞ്ചസ്റ്റര്‍ സിറ്റിയോ പ്രതികരിച്ചട്ടില്ല. ഇത് താരത്തിന്റെ സ്വകാര്യ ജീവിതമാണ് എന്ന നിലപാടിലാണ് ടീം അധികൃതര്‍.

ആരോപണം വാസ്തവമാണോ എന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ അറിയാന്‍ സാധിക്കു. പ്രീമിയര്‍ ലീഗ് വമ്പന്മാരായ സിറ്റിയുടെ പ്രധാനപെട്ട താരമാണ് വാക്കര്‍. മികച്ച ഫോമിലുള്ള സിറ്റിയുടെ പ്രകടനത്തില്‍ നിര്‍ണായക പങ്കാണ് വാക്കര്‍ വഹിക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലുമായി കിരീട പോരാട്ടം നടത്തുന്ന സിറ്റി ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടറിലും കടുത്ത പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്.

തുടര്‍നടപടികള്‍ ഉണ്ടായാല്‍ താരത്തിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചേക്കും. ലോകത്തെ ഏറ്റവും മികച്ച റൈറ്റ് ബാക്കുമാരില്‍ ഒരാളായ വാക്കറിനെതിരെയുള്ള ആരോപണങ്ങള്‍ സത്യമാവരുതേ എന്ന പ്രാര്‍ത്ഥനയിലാണ് സിറ്റി ആരാധകര്‍.

Related Articles

Back to top button