FootballISL

2 പ്രധാന താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കളിക്കില്ല; കടലാസിലെ കരുത്ത് ബെംഗളൂരുവിന് രക്ഷയാകില്ല!!

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ പത്താം സീസണ് കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 24 മണിക്കൂറിനുള്ളില്‍ തുടക്കമാകും. കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴസും ചിരവൈരികളായ ബാംഗ്ലൂര്‍ എഫ്സിയും തമ്മിലാണ് ആദ്യ മത്സരം.

പരിക്കേറ്റ സൗരവ് മണ്ഡല്‍, ഇഷാന്‍ പണ്ഡിത എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ കളിയില്‍ ഉണ്ടാകില്ലെന്ന് സഹപരിശീലകന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിലക്കുള്ള ഹെഡ് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനു പകരം സഹപരിശീലകനായ ഫ്രാങ്ക് ഡൗവെനാണ് പത്രസമ്മേളനത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തത്.

ചില പ്രമുഖ താരങ്ങളുടെ അഭാവവും ബ്ലാസ്റ്റേഴ്സിനുണ്ട്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലടങ്ങിയ കെ.പി. രാഹുല്‍, ബ്രൈസ് മിറാന്‍ഡ എന്നിവര്‍ കളിക്കാനിറങ്ങില്ല. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ ഇറങ്ങുമെങ്കിലും പരുക്കേറ്റ് വിശ്രമത്തിലുള്ള ദിമിത്രിയോസ് ഡയമാന്റകോസും കളിക്കില്ല.

കഴിഞ്ഞ സീസണ്‍ന്റെ പ്ലേ ഓഫീല്‍ വിവാദ ഗോളില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ് ബാംഗ്ലൂര്‍ എഫ് സി ഫൈനല്‍ ബര്‍ത്തിന് യോഗ്യത നേടിയത്. ആ ചതിക്കുള്ള മറുപടി ഇന്ന് സ്വന്തം മൈതാനത്ത് മഞ്ഞക്കൊമ്പന്മാര്‍ നല്‍കുന്ന വിശ്വാസത്തിലാണ് പതിനായിരകണക്കിന് ആരാധകര്‍ കളികാണാന്‍ എത്തുന്നത്.

ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ലൂണ പത്ത് ഗോളുകളും 13 അസിസ്റ്റുകളും നേടി കഴിഞ്ഞു. ഈ സീസണിലും മികവ് ആവര്‍ത്തിക്കുന്ന ലൂണ വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ സീസണിലെ ടോപ്സ്‌കോറര്‍ ദിമിത്രിയോസ് ഡയമന്റകോസ് പരിക്ക് മാറി തിരികെ ടീമിലെത്തിയിട്ടുണ്ട്.

എങ്കിലും ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിന് പുറമേ ടീമിലേയ്ക്ക് പുതുയതായി എത്തിയ ഘാന താരം ക്വാമെ പെപ്ര, ജപ്പാന്‍ മുന്നേറ്റതാരം ഡയസൂക് സക്കായി എന്നിവരും മികവ് പുറത്തെടുക്കാന്‍ പോന്നവരാണ്. മലയാളിതാരം കെപി രാഹുല്‍ നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. ഇന്ത്യന്‍ ക്യാംപ് അവസാനിക്കുന്ന മുറയ്ക്ക് രാഹുല്‍ ടീമിനൊപ്പം ചേരും.

വിപിന്‍ മോഹന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ് അടക്കമുള്ള മലയാളി താരങ്ങളും പ്രീതം കോട്ടാല്‍, ജീക്സണ്‍ സിങ്, പ്രബീര്‍ദാസ്, മാര്‍ക് ലെസ്‌കോവിച്ച അടക്കമുളള മറ്റ് താരങ്ങളും പ്രതീക്ഷയിലാണ്. മറുവശത്ത് കണക്കിലെ കളികളില്‍ ബെംഗളൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിനെക്കാള്‍ കേമന്‍.

ഇന്ത്യന്‍ സൂപ്പര്‍ലീഗിലും മറ്റ് ടൂര്‍ണമെന്റുകളിലുമായി ആകെ 14 തവണ ബ്ലാസ്റ്റേഴ്സിനെ നേരിട്ടപ്പോഴും എട്ടിലും ബ്ലാംഗ്ലൂര്‍ തന്നെയാണ് വിജയിച്ചത്. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ കളിച്ചപ്പോള്‍ ജയം ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നു. പക്ഷെ അവരുടെ മൈതാനത്ത് എത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് കളി മറക്കുകയും തോല്‍ക്കുകയും ചെയ്തു.

ഇക്കുറിയും സന്തുലിതമായ ടീമിനെയാണ് സൈമണ്‍ ഗ്രേസണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് ലൂണ എങ്ങിനയോ അതുപോലെയാണ് ബാംഗ്ലൂരിന് ജവിയര്‍ ഹെര്‍ണാണ്ടസ്. പ്രതിരോധത്തില്‍ നിന്ന് സന്ദേശ് ജിങ്കന്‍ അടക്കമുള്ള താരങ്ങള്‍ ടീം വിട്ടുവെങ്കിലും ശിവശക്തി നാരായണനും ഹാളിചരന്‍ നാര്‍സറിയും ഗോള്‍വല കുലുക്കാന്‍ കഴിവുള്ളവരാണ്.

ഇന്ത്യന്‍ സക്വാഡിനൊപ്പമുള്ള നായകന്‍ സുനില്‍ ഛേത്രി കൊച്ചിയില്‍ കളിക്കില്ല. ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ടീമിനേക്കാള്‍ എതിരാളികള്‍ ഭയക്കുന്നത് ഒഴുകി എത്തുന്ന പതിനായിര കണക്കിന് ആരാധകര്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദമായിരിക്കും.

പ്രീ സീസണിലും ഡ്യൂറന്‍ഡ് കപ്പിലും സച്ചിന്‍ സുരേഷായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോള്‍ കീപ്പര്‍. ഐഎസ്എല്ലിലും സച്ചിന്‍ സുരേഷായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വലയ്ക്കു കാവലാള്‍.

പ്രതിരോധത്തില്‍ പ്രീതം കോട്ടാല്‍, പ്രബീര്‍ ദാസ്, ഐബാന്‍ബ ഡോഹ്ലിങ്, മിലോസ് ഡ്രിന്‍സിച്ച്, നോച്ച സിങ് എന്നിങ്ങനെ മികച്ച കളിക്കാര്‍ ടീമിലെത്തിയിട്ടുണ്ട്. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ താരങ്ങളില്‍ പ്രധാനിയാണ് ഘാനയില്‍ നിന്നുള്ള മുന്നേറ്റ താരം ക്വാമെ പെപ്ര. ഘാനയ്ക്ക് പുറമെ, ഇസ്രയേല്‍, ദക്ഷിണാഫ്രിക്കന്‍ ലീഗുകളിലും കളിച്ചു പരിചയസമ്പത്തുള്ള പെപ്രയില്‍ മഞ്ഞപ്പടയ്ക്ക്് വലിയ പ്രതീക്ഷകളാണുള്ളത്.

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ മുന്‍തൂക്കം ബെംഗളൂരു എഫ്സിക്കാണ്. ഇതുവരെ 14 മത്സരങ്ങള്‍ കളിച്ചു. അതില്‍ മൂന്ന് എണ്ണത്തില്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്. എട്ട് മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു. മൂന്നുതവണ ഫൈനല്‍ കളിച്ചിട്ടും സ്വന്തമാക്കാന്‍ കഴിയാത്ത കിരീടമാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വയ്ക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതാ ഇലവന്‍
്‌ഗോള്‍ കീപ്പര്‍: സച്ചിന്‍ സുരേഷ്. പ്രതിരോധം: ഐബാന്‍ബ ഡോഹ്ലിങ്, മാര്‍ക്കൊ ലെസ്‌കോവിച്ച്, പ്രീതം കോട്ടാല്‍, പ്രബീര്‍ ദാസ്. മധ്യനിര: ഡാനിഷ് ഫറൂഖ് ഭട്ട്, വിബിന്‍ മോഹനന്‍, ജീക്‌സണ്‍ സിങ്, ഡൈസുകെ സകായ്. മുന്നേറ്റം: അഡ്രിയാന്‍ ലൂണ, ഖ്വാമെ പെപ്ര.

Related Articles

Back to top button