ISL

ബ്ലാസ്റ്റേഴ്‌സിനെ പൂട്ടാന്‍ നോക്കി പുലിവാല് പിടിച്ചത് കോര്‍പറേഷന്‍ തന്നെ!

കൊച്ചി കോര്‍പറേഷന്‍ വിനോദ നികുതി ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സിനോട് നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി ക്ലബ് മാനേജ്‌മെന്റ്. മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നതിങ്ങനെ-

കൊച്ചിയില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 ഫുട്‌ബോള്‍ മത്സരങ്ങളുടെ വിനോദ നികുതിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച നോട്ടീസ് സംബന്ധിച്ച് ക്ലബ്ബിന്റെ പ്രസ്താവന. രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കുള്‍പ്പടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്.

ഇതിനുപുറമെ ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരത്തിന് വിനോദ നികുതി ഒടുക്കുന്നതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതി മുന്‍പാകെ റിട്ട് പെറ്റീഷനും നിലവിലുണ്ട്. അത് പ്രകാരം കൊച്ചി നഗരസഭ ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട വിനോദ നികുതി ഒടുക്കുന്നതിനായി നല്‍കിയിട്ടുള്ള നോട്ടീസും മറ്റ് നടപടികളും സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ വിനോദ നികുതി ഒടുക്കുന്നതുമായ ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ നിലവിലുള്ള ഇടക്കാല ഉത്തരവിനും ഇത് സംബന്ധിച്ച് ബാധകമായ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിരുദ്ധമായിട്ടാണ് കൊച്ചി കോര്‍പ്പറേഷന്‍ നിലവില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ നോട്ടീസ് അയച്ച കോര്‍പ്പറേഷന്‍ നടപടി കോടതിയലക്ഷ്യവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കോര്‍പ്പറേഷന് രേഖാമൂലം മറുപടി നല്‍കുകയും നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 

Related Articles

Back to top button