ISLTop Stories

ബ്ലാസ്റ്റേഴ്‌സ് സൂക്ഷിക്കണം, ജെംഷഡ്പൂര്‍ നിരയില്‍ സൂപ്പര്‍താരം തിരിച്ചെത്തും!!

വ്യാഴാഴ്ച്ചയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്ലിലെ അടുത്ത മത്സരം. ശക്തരായ ജെംഷഡ്പൂര്‍ എഫ്‌സിയാണ് അന്ന് എതിരാളികള്‍. രണ്ടു ടീമുകളും ബെംഗളൂരു എഫ്‌സിയുമായി തോറ്റാണ് നേര്‍ക്കുനേര്‍ വരുന്നത്. 23 പോയിന്റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ജെംഷഡ്പൂര്‍ ആകട്ടെ 3-1ന്റെ അപ്രതീക്ഷിത തോല്‍വി ബെംഗളൂരുവുമായി വാങ്ങി നാലാംസ്ഥാനത്തും. ഈ സീസണില്‍ ഏകദേശം ഒരേപോലെ കളിക്കുന്ന ടീമുകളാണ് ബ്ലാസ്‌റ്റേഴ്‌സും ജെംഷഡ്പൂരും. വ്യാഴാഴ്ച്ച ഏറ്റുമുട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഭയക്കേണ്ട ഒരുതാരം അവരുടെ നിരയില്‍ തിരിച്ചെത്തുന്നുണ്ട്.

ജെംഷഡ്പൂര്‍ പ്രതിരോധത്തിലെ ഉരുക്കുകോട്ടയായ പീറ്റര്‍ ഹാര്‍ട്ട്‌ലി അടുത്തദിവസം കളിക്കാനുണ്ടാകും. എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ മഞ്ഞക്കാര്‍ഡോടെ നാലുകാര്‍ഡുകള്‍ കണ്ട പീറ്റര്‍ ബെംഗളൂരുവിനെതിരേ കളിച്ചിരുന്നില്ല. പീറ്ററിന്റെ അസാന്നിധ്യം ബെംഗളൂരു ശരിക്കും മുതലെടുക്കുകയും ചെയ്തു. ആദ്യമിനിറ്റില്‍ തന്നെ ലീഡെടുത്തിട്ടും 3-1ന്റെ തോല്‍വി വഴങ്ങിയ ക്ഷീണവുമായിട്ടാണ് ജെംഷഡ്പൂര്‍ വരുന്നത്. തുല്യശക്തികളുടെ പോരാട്ടം തീപാറുമെന്നുറപ്പാണ്.

Related Articles

Leave a Reply

Back to top button