FootballISL

വിദേശ താരങ്ങളുടെ കാര്യത്തില്‍ സുപ്രധാന നീക്കം!! എല്ലാം ശരവേഗത്തിലാക്കി!!

കേരള ബ്ലാസ്റ്റേഴ്‌സിന് ഓരോ സീസണിലും ടീമിലെത്തിക്കുന്ന വിദേശ താരങ്ങളെ നിലനിര്‍ത്തുകയെന്നത് പലപ്പോഴും സാധിക്കാറില്ലായിരുന്നു. ടീമിന്റെ തുടര്‍ച്ചയ്ക്ക് ഇതു തിരിച്ചടിയാകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇത്തവണ എല്ലാം നേരത്തെയാക്കാനുള്ള തീരുമാനത്തിലാണ് മാനേജ്‌മെന്റ്. കഴിഞ്ഞ സീസണില്‍ ഫൈനല്‍ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളില്‍ അല്‍വാരോ വാസ്‌കസ്, ജോര്‍ജേ ഡയസ് എന്നിവരുമായി പുതിയ കരാറിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല.

ഇത്തവണ വിദേശതാരങ്ങള്‍ നാട്ടിലേക്ക് മടങ്ങും മുമ്പേ പുതിയ കരാറുമായി ബന്ധപ്പെട്ട ധാരണയിലെത്തുക എന്ന നീക്കമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. സൂപ്പര്‍ കപ്പ് അവസാനിക്കും മുമ്പേ എല്ലാം സെറ്റാക്കുകയാണ് ലക്ഷ്യം.

അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ വിദേശതാരങ്ങള്‍ ഉള്‍പ്പെടെ 11 പേരുടെ കരാര്‍ അവസാനിക്കുകയാണ്. ഇതില്‍ വിക്ടര്‍ മോങ്കില്‍, ദിമിത്രി ഡയമന്തക്കോസ്, അപ്പോസ്തലാസ് ജിയാനു, ഇവാന്‍ കലിയുഷ്നി എന്നിവരുടെ കരാറാണ് ഈ സീസണ്‍ അവസാനിക്കുക.

ഇവാന്‍ കല്‍യുഷ്നി ലോണ്‍ അടിസ്ഥാനത്തില്‍ ടീമിലെത്തിയ താരമാണ്. താരത്തിന്റെ ലോണ്‍ കാലാവധി പൂര്‍ത്തിയായ ശേഷം താരം മാതൃ ക്ലബ്ബിലേക്ക് മടങ്ങും. താരവുമായി ബ്ലാസ്റ്റേഴ്സ് സ്ഥിരം കരാറിലെത്താന്‍ സാധ്യതയില്ല.

അതേസമയം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം അനന്തമായി നീണ്ടാല്‍ കല്‍യൂഷ്‌നി ഒരു സീസണ്‍ കൂടി മഞ്ഞപ്പടയ്‌ക്കൊപ്പം നില്‍ക്കാനും സാധ്യതയുണ്ട്. നിലവില്‍ ടീമിലുള്ള വിദേശ താരങ്ങളില്‍ കോച്ചും മാനേജ്‌മെന്റും തൃപ്തരാണ്.

ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രി ഡയമന്തകോസുമായാണ് ബ്ലാസ്റ്റേഴ്സ് ആദ്യം പുതിയ കരാര്‍ ചര്‍ച്ചകള്‍ നടത്തുക എന്നാണ് ലഭ്യമായ വിവരങ്ങള്‍. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോററാണ് ഡയമന്റകോസ്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ താരം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിലുണ്ടാവും.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച അല്‍വാരോ വാസ്‌കസിനെ തിരികെ എത്തിക്കാനും നീക്കമുണ്ട്. ഈ സീസണില്‍ ഗോവ ടീമില്‍ വലിയ രീതിയിലുള്ള പ്രാധാന്യം ലഭിക്കാത്ത താരത്തിനു അത്ര മികച്ച രീതിയില്‍ ഈ ഐഎസ്എല്‍ സീസണ്‍ പൂര്‍ത്തിയാക്കാനും സാധിച്ചിട്ടില്ല.

നിലവില്‍ എഫ്‌സി ഗോവയുമായി ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ടെങ്കിലും താരം മറ്റൊരു ടീമിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടാന്‍ സാധ്യതകളുണ്ട്. വാസ്‌കസിനെ എത്തിക്കാന്‍ അവസരം ഉണ്ടെങ്കില്‍ ശ്രമം നടത്താനാണ് എസ്ഡിയുടെ തീരുമാനം.

Related Articles

Back to top button