ISL

കോച്ചിന്റെ വാക്കുകള്‍ അച്ചട്ടായി!! ഇവാന്‍ പറഞ്ഞത് തെറ്റിയില്ല!!

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ഒരു താരത്തെപ്പറ്റി ഏറെ സംസാരിച്ചിരുന്നു. അത് മറ്റാരെയും കുറിച്ചല്ല. ഇൗസ്റ്റ് ബംഗാളിന്റെ മുനയൊടിച്ച സൂപ്പര്‍ ഗോളുകള്‍ നേടിയ ഇവാന്‍ കല്‍യൂഷ്‌നിയെപ്പറ്റിയാണ്. ഇത്തവണ നിങ്ങളെല്ലാവരും ഞെട്ടുക കല്‍യൂഷ്‌നിയുടെ വേഗത്തിന് മുന്നിലാകുമെന്ന പ്രവചനം തെറ്റിയില്ല.

കഴിഞ്ഞ സീസണില്‍ അല്‍വരോ വാസ്‌കസ് എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടങ്ങാന്‍ ഞങ്ങള്‍ക്കൊരു താരമുണ്ടെന്ന് കോച്ച് ഇവാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതു ആദ്യ മല്‍സരത്തില്‍ തന്നെ സത്യമായിരിക്കുന്നു. ഒന്നാന്തരം രണ്ടു ഗോളുകളോടെ അരങ്ങേറ്റം ഉഷാറാക്കാന്‍ ഇവാന്‍ രണ്ടാമനു സാധിച്ചിരിക്കുന്നു. സംശയാലുക്കള്‍ക്ക് കൃത്യമായ മറുപടിയും ഈ ഉക്രൈയ്ന്‍ താരം നല്‍കിയിരിക്കുന്നു.

യുക്രെയ്ന്‍ ക്ലബ്ബായ മെറ്റലിസ്റ്റ് ഖാര്‍കീവിന്റെ അക്കാഡമിയില്‍ പന്തുതട്ടിയാണ് ഇവാന്‍ കരിയറിന് തുടക്കമിട്ടത്. ഉക്രെയ്‌നിലെ വമ്പന്‍ ക്‌ളബ് ഡൈനാമോ കീവിന്റെ യൂത്ത് ടീമിനായി യുവേഫ യൂത്ത് ലീഗിലും കളിച്ചു. സീനിയര്‍ തലത്തില്‍മെറ്റലിസ്റ്റ് ഖാര്‍കീവിനായി ആദ്യ സീസണില്‍ 27 മത്സരങ്ങളില്‍ കളിച്ചു. പിന്നീട് മറ്റൊരു യുക്രെയ്ന്‍ ക്ലബ്ബായ റൂഖ് എല്‍വീവിലേക്ക് വായ്പാ അടിസ്ഥാനത്തില്‍ ചേക്കേറി. എല്‍വീവിനായി 32 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകളും നേടി.

എല്‍വീവിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഇവാനെ 2021 ഫെബ്രുവരിയില്‍ എഫ്.കെ ഒലെക്സാന്‍ഡ്രിയ സ്വന്തമാക്കി. ഒലെക്സാന്‍ഡ്രിയയ്ക്ക് വേണ്ടി 23 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഇവാന്‍ നാല് അസിസ്റ്റുകളും രണ്ട് ഗോളുകളും നേടി. എന്നാല്‍ യുക്രെയ്‌നില്‍ റഷ്യ ആക്രമണം അഴിച്ചുവിട്ടതോടെ ലീഗ് പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതോടെ ഇവാന്‍ യുക്രെയ്ന്‍ വിട്ട് ലോണ്‍ അടിസ്ഥാനത്തില്‍ ഐസ്ലാന്‍ഡിലെ ടോപ് ഡിവിഷന്‍ ക്ലബ്ബായ കെഫ്ലാവിക്കിനു വേണ്ടി കളിച്ചു. ഇനി ഇവാന്റെ ചരിത്ര ഗാഥകള്‍ ഇന്ത്യയില്‍ അലയടിക്കുക തന്നെ ചെയ്യും.

Related Articles

Back to top button