Cricket

പൂജ്യം റണ്‍സിന് ഏഴു വിക്കറ്റ്!! ലോക റെക്കോഡിട്ട് ഇന്തോനേഷ്യന്‍ താരം

ഇന്തോനേഷ്യ വുമണ്‍സും-മംഗോളിയ വുമണ്‍സും ആറ് മത്സര ട്വന്റി20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ പിറന്നത് പുതിയ ചരിത്രം.

മത്സരത്തില്‍ 127 റണ്‍സിന്റെ വിജയമാണ് ഇന്തോനേഷ്യ സ്വന്തമാക്കിയത്. ഉദയാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്തോനേഷ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്തോനേഷ്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മംഗോളിയ 16.2 ഓവറില്‍ 24 റണ്‍സിന് പുറത്താവുകയായിരുന്നു.

ഏഴുവിക്കറ്റ് വീഴ്ത്തിയ ഇന്തോനേഷ്യയുടെ റോഹ്‌മാലിയയുടെ ബൗളിംഗ് പ്രകടനം ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു.

3.2 ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടു നല്‍കാതെയാണ് റോഹ്‌മാലിയ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരുപിടി ചരിത്രനേട്ടങ്ങളും റോഹ്‌മാലിയ സ്വന്തമാക്കി. ട്വന്റി20യില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് റോഹ്‌മാലിയ സ്വന്തമാക്കിയത്.

ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ പൂജ്യം റണ്‍സിന് ഏഴു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം എന്ന നേട്ടവും റോഹ്‌മാലിയയ്ക്ക് സ്വന്തം.

വനിതാ ട്വന്റി20യിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്. 2021ല്‍ ഫ്രാന്‍സിനെതിരെ നേര്‍തര്‍ലാന്‍ഡ്സ് താരം ഫെഡറികോ ഓവര്‍ഡിജിക് മൂന്നു റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നെടിയിരുന്നു. ഈ നേട്ടമാണ് ഇന്തോനേഷ്യന്‍ താരം മറികടന്നത്.

Related Articles

Back to top button