Cricket

സഞ്ജുവൊന്നും പോര!! ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ പ്രവചിച്ച് മൈക്കിള്‍ വോണ്‍

മുംബൈ ഇന്ത്യന്‍സ് നായക സ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ മാറ്റിയതോടെ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍താരങ്ങള്‍ക്ക് ക്യാപ്റ്റന്‍സിയില്ലാത്ത ഐപിഎല്ലായി ഈ സീസണ്‍ മാറി.

അതേ സമയം ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരം മുറുകാനാണ് സാധ്യത. കാരണം ഭൂരിഭാഗം ഫ്രാഞ്ചൈസികളുടെയും നായകന്മാര്‍ ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളാണ്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ ഇതിനകം ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആണെങ്കിലും, രോഹിത് ശര്‍മ്മ നായക സ്ഥാനം ഒഴിയുമ്പോള്‍ ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഭാവിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഈ സീസണിലെ മോശം തുടക്കത്തിനിടയിലും ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.

24 കാരനായ താരം ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് വോണ്‍ പ്രവചിച്ചു. ”ശുഭ്മാന്‍ ഗില്‍ വളരെ മികച്ച ക്യാപ്റ്റന്‍ ആകുമെന്ന് പറയണം .. ഒരു ദിവസം അദ്ദേഹം ഇന്ത്യയെ നായകനാക്കുമെന്നതില്‍ സംശയമില്ല,” വോണ്‍ എക്സില്‍ കുറിച്ചു.

മുംബൈ ഇന്ത്യന്‍സുമായുള്ള ട്രേഡ് ഡീലിനെ തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ പോയതിന് ശേഷമാണ് ഗില്ലിനെ 2024ലെ ഐപിഎല്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.

ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഒമ്പതാമത്തെ ക്യാപ്റ്റനും ശ്രേയസ് അയ്യര്‍ക്കും റിഷഭ് പന്തിനും ശേഷം ഒരു ഫ്രാഞ്ചൈസിയുടെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കപ്പെട്ട മൂന്നാമത്തെ പ്രായം കുറഞ്ഞ താരവുമാണ് ഗില്‍. ഗില്ലിന്റെ കീഴില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഗുജറാത്തിന് ജയിക്കാനായത്.

Related Articles

Back to top button