Cricket

അവനെ പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്!! എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്ന് രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അടുത്തിടെ ജിയോ സിനിമയുമായി നടത്തിയ ഒരു അഭിമുഖത്തില്‍ തന്റെ മകന്‍ സമിത്തിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ് തുറന്നു പറഞ്ഞിരുന്നു.

നിലവില്‍ ജൂനിയര്‍ ക്രിക്കറ്റില്‍ സമിത് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. തന്റെ മകനെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളാണ് ദ്രാവിഡ് പങ്കുവെച്ചത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മികച്ച പ്രകടനമാണ് സമിത്ത് കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് യുവതാരം കളിക്കുന്നത്. കൂടാതെ കര്‍ണാടകയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും സമിത്തിന് കഴിഞ്ഞു.

ഒരേ സമയം രക്ഷിതാവും പരിശീലകനുമാവുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അതുകൊണ്ടാണ് താന്‍ സമിത്തിനെ താന്‍ പരിശീലിപ്പിക്കാത്തതെന്നും ദ്രാവിഡ് പറഞ്ഞു.

താന്‍ ഒരു രക്ഷിതാവാകാനാണ് ശ്രമിക്കുന്നത്, അതില്‍ പോലും ഞാന്‍ എന്താണ് ചെയ്യേണ്ടത് തനിക്കറിയില്ലെന്നും ദ്രാവിഡ് പറയുന്നു.


സമിത് ബാറ്റ് ചെയ്യുന്നതിന്റെ നിരവധി വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അച്ഛനെപ്പോലെയാണ് സമിത്തിന്റെ ബാറ്റിംഗ് എന്നും പലരും പറയുന്നുണ്ട്.

ഓള്‍റൗണ്ടറായ പതിനെട്ടുകാരന്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 37.78 ശരാശരിയില്‍ 370 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. അതില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ബൗളിംഗിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സെമിയില്‍ മൂന്നു വിക്കറ്റുകള്‍ ആണ് താരം നേടിയത്.

Related Articles

Back to top button