Cricket

ഡെത്ത് ഓവറെറിയാന്‍ കഴിവുമില്ല…കഴിവുള്ളവരെക്കൊണ്ട് എറിയിക്കുകയുമില്ല !! പാണ്ഡ്യയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം

ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരായ മത്സരം മുംബൈ തോല്‍ക്കാന്‍ കാരണം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വണ്‍മാന്‍ഷോ ആണെന്ന വിമര്‍ശനം വ്യാപകമാവുന്നു.

ഈ അവസരത്തില്‍ പാണ്ഡ്യയുടെ ബൗളിംഗ് പ്രകടനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

ടീമിലെ പേസറായ ആകാശ് മഡ് വാളില്‍ വിശ്വാസമില്ലായ്മയും ഡെത്ത് ഓവര്‍ ബൗളര്‍ എന്ന നിലയില്‍ പാണ്ഡ്യയുടെ കഴിവില്ലായ്മയുമാണ് അവസാന ഓവറില്‍ കണ്ടതെന്ന് പഠാന്‍ പ്രതികരിച്ചു.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 20 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ഇര്‍ഫാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ തന്റെ നിലപാടു വ്യക്തമാക്കിയത്.

ചെന്നൈയ്‌ക്കെതിരേ പാണ്ഡ്യ മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പക്ഷെ അവസാന ഓവറിലെ 26 റണ്‍സ് സഹിതം 43 റണ്‍സ് വഴങ്ങിയ പാണ്ഡ്യ മുംബൈ ബൗളിംഗ് നിരയിലെ ഏറ്റവും വലിയ തല്ലുകൊള്ളിയുമായി.


മറുപടി ബാറ്റിംഗില്‍ ആറു പന്തില്‍ വെറും രണ്ടു റണ്‍സ് നേടി പാണ്ഡ്യ പുറത്താവുകയും ചെയ്തു.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാല്‍ ഒരോവറില്‍ ഒന്‍പതു റണ്‍സ് മാത്രമാണു വഴങ്ങിയതെങ്കിലും വീണ്ടുമൊരു അവസരം പാണ്ഡ്യ നല്‍കിയില്ല.

മത്സരത്തില്‍ മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ ആകാശ് മഡ്വാള്‍ 37 റണ്‍സാണു വഴങ്ങിയത്. താരത്തിന് വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിംഗിനെതിരേ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കറും രംഗത്തെത്തി.

”അടുത്ത കാലത്ത് കണ്ട ഏറ്റവും മോശം ഡെത്ത് ഓവര്‍ ബൗളിംഗാണിത്. ശരാശരി ബൗളിംഗും ക്യാപ്റ്റന്‍സിയും മാത്രം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌കോര്‍ 185ല്‍ ഒതുക്കണമായിരുന്നു.” എന്നായിരുന്നു ഗാവസ്‌കറുടെ പ്രതികരണം.

Related Articles

Back to top button