Cricket

ശ്രീലങ്കയ്ക്ക് വന്‍തിരിച്ചടി; തോല്‍വിക്ക് പിന്നാലെ സൂപ്പര്‍ ബൗളറും പുറത്ത്

ലോകകപ്പില്‍ ആദ്യ മല്‍സരത്തില്‍ തന്നെ നമീബിയയോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ശ്രീലങ്കയ്ക്ക് വന്‍തിരിച്ചടി. അവരുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ദില്‍ഷാന്‍ മദുഷനക പരിക്കു മൂലം ലോകകപ്പില്‍ നിന്ന് പുറത്തായി. മറ്റൊരു പേസറായ ബിനുര ഫെര്‍ണാണ്ടോയാണ് പകരക്കാരന്‍.

ഏഷ്യാകപ്പില്‍ ലങ്കയ്ക്കായി മികച്ച പ്രകടനം നടത്തിയ ബൗളറാണ് മദുഷനക. 6 വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിന്റെ ഇക്കോണമിയും മികച്ചതായിരുന്നു. വെറും 7.75 ആയിരുന്നു ഇക്കോണമി. പകരക്കാരനായി വന്ന ബിനുക 9 ട്വന്റി-20യും നാല് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

നമീബിയയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതോടെ ഏഷ്യാകപ്പ് ചാമ്പ്യന്മാരായ ലങ്കയുടെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലാണ്. അടുത്ത രണ്ട് മല്‍സരങ്ങളിലും അവര്‍ക്ക് ജയം അനിവാര്യമാണ്. മഴയുടെ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഏതെങ്കിലും മല്‍സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവര്‍ക്ക് തിരിച്ചടിയാകും.

Related Articles

Back to top button