Cricket

ദിനേഷ് കാര്‍ത്തിക്ക് ബംഗ്ലാദേശിനെതിരേ കളിച്ചേക്കില്ല; പരിക്ക് പ്രശ്‌നമായേക്കും

ഐസിസി ട്വന്റി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് പരിക്ക് വില്ലനാകുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിനിടെ പുറംവേദനയെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട കാര്‍ത്തിക്കിന്റെ പരിക്ക് പ്രതീക്ഷതിലും ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നവംബര്‍ രണ്ടിന് ബംഗ്ലാദേശിനെതിരേ നടക്കുന്ന മല്‍സരത്തില്‍ കാര്‍ത്തിക്കിന് കളിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ത്തിക്കിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ റിഷാഭ് പന്താകും പകരക്കാരന്റെ റോളില്‍ എത്തുക. ഈ ലോകകപ്പില്‍ വലിയ പ്രതീക്ഷയോടെ എത്തിയ കാര്‍ത്തിക്കിന് ഒരൊറ്റ മല്‍സരത്തില്‍ പോലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. ബാറ്റിംഗില്‍ മാത്രമല്ല വിക്കറ്റ് കീപ്പിംഗിലും കാര്‍ത്തിക്കിന്റെ പ്രകടനം ശരാശരിക്ക് താഴെയാണ്.

കാര്‍ത്തിക്കിന് പകരം പന്ത് ടീമിലെത്തുന്നതോടെ ഒരു ഇടംകൈയന്‍ താരത്തിന്റെ സാന്നിധ്യം കൂടി ടീമിന് ലഭിക്കും. കെഎല്‍ രാഹുലിനെ മാറ്റി പന്തിനെ ഓപ്പണറാക്കണമെന്ന ആവശ്യവും കൂടുതലായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് മല്‍സരത്തിന് മഴ വില്ലനായേക്കുമെന്ന കാലാവസ്ഥ പ്രവചനവും പുറത്തു വന്നിട്ടുണ്ട്.

Related Articles

Back to top button