Cricket

മാസ് എന്നു പറഞ്ഞാല്‍ വേറെ ലെവല്‍!! സഞ്ജുവിന്റെ പുതിയ വീഡിയോ തരംഗമാവുന്നു

സഞ്ജു സാംസണെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഐപിഎല്‍ സീസണാണ് വരാന്‍ പോകുന്നത്. ടീമിന്റെ കിരീട നേട്ടവും അതിനൊപ്പം മികച്ച വ്യക്തിഗത പ്രകടനത്തിലൂടെ ട്വന്റി20 ലോകകപ്പില്‍ ഒരു സ്ഥാനവുമാണ് സഞ്ജു ലക്ഷ്യമിടുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ ജോയിന്‍ ചെയ്ത സഞ്ജുവിനെ സ്വാഗതം ചെയ്തു കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.

രജിനികാന്ത് ചിത്രമായ ജയിലറിലെ ‘ഹുക്കു’മിന്റെ അകമ്പടിയോടെയാണ് രാജസ്ഥാന്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘ചേട്ടന്‍ അവന്റെ മടയിലേക്ക് വന്നിരിക്കുന്നു’ എന്നാണ് രാജസ്ഥാന്‍ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.


വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ദൗര്‍ഭാഗ്യം കൊണ്ടാണ് രാജസ്ഥാന്‍ പ്ലേ ഓഫില്‍ ഇടംപിടിക്കാഞ്ഞത്.

14 മത്സരത്തില്‍ നിന്നും ഏഴ് ജയവും തോല്‍വിയുമായി അവസാന നിമിഷം വരെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയ ശേഷമാണ് രാജസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായത്.

2022 സീസണിലെ ഫൈനലിസ്റ്റായ രാജസ്ഥാന്‍ 2023ല്‍ പ്ലേ ഓഫിലെത്താതെ പുറത്തായത് ആരാധകരെയൊന്നാകെ നിരാശരാക്കിയിരുന്നു.

മാര്‍ച്ച് 24നാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തോടെയാണ് രാജസ്ഥാന്റെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുക.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്:

യശസ്വി ജെയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ശുഭം ദുബെ, ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ആബിദ് മുഷ്താഖ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍, ധ്രുവ് ജുറെല്‍, കുണാല്‍ സിങ് റാത്തോര്‍, ടോം കോലര്‍-കാഡ്‌മോര്‍, ഡോണോവന്‍ ഫെരേര, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, നവ്ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, നാന്ദ്രേ ബര്‍ഗര്‍

Related Articles

Back to top button