Cricket

നമ്മള്‍ പറയുന്നതെല്ലാം അവന് പെട്ടെന്ന് മനസ്സിലാകും!! സഞ്ജുവിനെക്കുറിച്ച് വികാരപരമായി സംസാരിച്ച് രാജസ്ഥാന്‍ താരം; വീഡിയോ

ഈ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കുതിപ്പ് തുടരുകയാണ്. ഏഴു കളികളില്‍ നിന്ന് ആറു ജയത്തോടെ 12 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് രാജസ്ഥാന്‍.

മുന്നില്‍ നിന്നു നയിക്കുന്ന മലയാളി താരം സഞ്ജു സാംസണാണ് അവരുടെ കരുത്ത്. 2021 സീസണ്‍ മുതല്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന സഞ്ജു അദ്ദേഹത്തിന്റെ ശാന്തമായ പെരുമാറ്റത്തിലൂടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനം കവരുകയും ചെയ്തു.

രാജസ്ഥാന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ 50 മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കാനും താരത്തിനായി.

ഒരു റോയല്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നേതൃത്വവും സംഭാവനയും ആഘോഷിക്കുന്നതിനായി രാജസ്ഥാന്‍ ഔദ്യോഗിക ത ഹാന്‍ഡില്‍ സഞ്ജു സാംസണുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സ് കളിക്കാരും ടീം മാനേജ്മെന്റ് സ്റ്റാഫും സഞ്ജു സാംസണെക്കുറിച്ചും അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചും സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.


റിയാന്‍ പരാഗ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെപ്പോലുള്ള കളിക്കാര്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം, അതില്‍ സഞ്ജു സാംസണ്‍ നിര്‍ണായക സാഹചര്യങ്ങളില്‍ എങ്ങനെ ശാന്തനാണെന്ന് ചാഹല്‍ പറയുന്നു.

സഞ്ജുവിന് കാര്യങ്ങള്‍ നന്നായി മനസ്സിലാകുന്നുണ്ടെന്നും അത് സഹതാരങ്ങള്‍ക്ക് ജോലി എളുപ്പമാക്കുന്നുവെന്നും ലെഗ് സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും വീഡിയോ സഞ്ജുവിന്റെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Related Articles

Back to top button