CricketTop Stories

മീഡിയ മാസ്റ്റേഴ്‌സ് ജേഴ്‌സി നടന്‍ ജയസൂര്യ പുറത്തിറക്കി

മാര്‍ച്ച് പതിനാറിന് ആരംഭിക്കുന്ന സെലിബ്രിറ്റി ഹീറോസ് കപ്പിനുള്ള മീഡിയ മാസ്റ്റേഴ്‌സിന്റെ ജേഴ്‌സി നടന്‍ ജയസൂര്യ പുറത്തിറക്കി. കൊച്ചി കടവന്ത്രയില്‍ നടന്ന ചടങ്ങില്‍ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഗെറ്റ് മൈ അഡ്മിഷന്‍ എംഡി സലീം സി.കെ, ഡയറക്ടര്‍ റാവണ്‍ ബഷീര്‍ എന്നിവര്‍ക്ക് കൈമാറിയാണ് ജയസൂര്യ ജേഴ്‌സി പുറത്തിറക്കിയത്. ചടങ്ങില്‍ മീഡിയ മാസ്റ്റേഴ്‌സ് താരങ്ങളായ പ്രജിന്‍ സി. കണ്ണന്‍, റസല്‍ വി.എ, നിഖില്‍ ബാലകൃഷ്ണന്‍, എം.ജി. ലിജോ എന്നിവര്‍ സന്നിഹിതരായിരുന്നു.

കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ ഈ മാസം പതിനാറിന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ സിനിമ, സീരിയല്‍, മാധ്യമ രംഗത്തെ 16 ടീമുകള്‍ പങ്കെടുക്കും. ലീഗ് കം നോക്കൗട്ട് രീതിയില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ഒരുലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനിക്കുന്നത്. വിവിധ മാധ്യമ സ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഉള്‍പ്പെട്ടതാണ് മീഡിയ മാസ്റ്റേഴ്‌സ് ടീം. എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി രംഗത്തെ മുന്‍നിരക്കാരായ ഗെറ്റ് മൈ അഡ്മിഷന്‍ ആണ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍.

Related Articles

Leave a Reply

Back to top button