Cricket

കാല്‍കാശിന് കൊള്ളാത്തവന്‍!! സൂപ്പര്‍താരത്തെ ആക്ഷേപിച്ച് സെവാഗ്

പഞ്ചാബ് കിംഗ്‌സിന്റെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ സാം കറനെതിരേ തുറന്നടിച്ച് മുന്‍ താരം വീരേന്ദര്‍ സെവാഗ്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പഞ്ചാബിന്റെ തോല്‍വിയ്ക്ക് പിന്നാലെയാണ് സെവാഗ് ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. മത്സരത്തില്‍ രണ്ടോവറെറിഞ്ഞ താരം ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ബാറ്റിംഗില്‍ 19 പന്തില്‍ 20 റണ്‍സ് മാത്രമാണ് നേടിയത്.

താരത്തിന്റെ ബാറ്റിംഗും ബൗളിംഗും ടീമിനെ സഹായിക്കുന്നില്ലെന്നാണ് സെവാഗ് തുറന്നടിച്ചിരിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും സാം പഞ്ചാബിനെ സഹായിക്കേണ്ടതുണ്ടെന്നും വീരു പറഞ്ഞു.

സാം കറനെ ബാറ്റിംഗ് ഓള്‍റൗണ്ടറായോ, ബൗളിംഗ് ഓള്‍റൗണ്ടറായോ ഞാന്‍ ടീമില്‍ നിര്‍ത്തില്ല. കാരണം അല്‍പ്പം ബാറ്റിംഗിലും അല്‍പ്പം ബൗളിംഗിലും മാത്രം സംഭാവന ചെയ്യുന്ന ഇതുപോലെയുള്ള ഒരു താരത്തെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല.

ഒന്നുകില്‍ നിങ്ങള്‍ ബാറ്റിംഗിലൂടെ ടീമിനെ ജയിപ്പിക്കണം, അല്ലെങ്കില്‍ ബൗളിംഗിലൂടെയും ടീമിനെ ജയിപ്പിക്കാം. സെവാഗ് പറഞ്ഞു.

കഴിഞ്ഞ മൂന്നു കളിയിലും പഞ്ചാബ് പൊരുതിത്തോല്‍ക്കുകയായിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ പടിക്കല്‍ കൊണ്ട് കലമുടയ്ക്കുകയായിരുന്നുവെന്ന് പറയാം. നിലവില്‍ നാലു പോയിന്റുമായി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്.

Related Articles

Back to top button