Cricket

കോഹ്‌ലി യുടെ രാജി ‘ഹൃദയഭേദകം’ അനുഷ്‌കയുടെ പ്രതികരണം

ഇന്ത്യയുടെ ടെസ്റ്റ് ടീം നായക സ്ഥാനത്ത് നിന്നുമുള്ള വിരാട് കോഹ്‌ലിയുടെ രാജിയാണ് ഇന്ന് സ്‌പോര്‍ട്‌സ് ലോകത്തെ ചര്‍ച്ചാ വിഷയം. ടെസ്റ്റ് ടീം നായകനെന്ന നിലയില്‍ നിരവധി നേട്ടങ്ങളും റെക്കോര്‍ഡുകളും സ്വന്തമാക്കി യ കോഹ്‌ലിക്ക് ആശംസകളും അഭിവാദ്യങ്ങളുമര്‍പ്പിച്ച് നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുന്നത്.

കോഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സന്ദേശമാണ് ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്. എംഎസ് ധോണിയില്‍ നിന്നും കോഹ്‌ലി നായക സ്ഥാനം ഏറ്റെടുത്ത ദിവസം താനും
കോഹ്‌ലിയും ധോണിയും തമ്മില്‍ നടന്ന ഒരു സംഭാഷണത്തെ അനുസ്മരിച്ചാണ് അനുഷ്‌കയുടെ സന്ദേശമാരംഭിക്കുന്നത്.

അതിനുശേഷം അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധവും ഒപ്പം രാജ്യത്തോടും കരിയറിനോടുമുള്ള ആത്മാര്‍ത്ഥതയും എല്ലാം വിവരിക്കുന്നതിലൂടെ കോഹ്‌ലി നായക സ്ഥാനത്തുണ്ടായിരുന്ന വര്‍ഷങ്ങള്‍ അനുഷ്‌ക ഓര്‍ത്തെടുക്കുകയാണ്.

Related Articles

Leave a Reply

Back to top button