CricketIPL

വിരമിക്കുന്നവരെ കുടിയിരുത്തി ചെന്നൈ; ബ്രാവോയ്ക്ക് പുതുറോള്‍!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിരമിക്കുന്ന കളിക്കാര്‍ക്ക് പുതു റോളുകള്‍ നല്‍കുന്ന രീതി പിന്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഡ്വെയ്ന്‍ ബ്രാവോയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ കരീബിയന്‍ താരത്തെ ബൗളിംഗ് പരിശീലകനായും നിയമിച്ചു.

സമാന രീതിയില്‍ കഴിഞ്ഞയാഴ്ച്ച വിരമിച്ച കെയ്‌റണ്‍ പൊളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് പരിശീലനാക്കിയിരുന്നു. ഇന്ത്യന്‍ പിച്ചുകളിലും ടീമുകളിലും ഈ താരങ്ങള്‍ക്കുള്ള അറിവാണ് പുതുറോളുകളില്‍ നിയോഗിക്കാനുള്ള കാരണം. ബ്രാവോയും പൊളാര്‍ഡും ദേശീയ ടീമിനായി സമയം ചെലവഴിച്ചതിനേക്കാള്‍ ഐപിഎല്‍ ടീമുകള്‍ക്കൊപ്പമാകും കളിച്ചിട്ടുണ്ടാകുക.

ഈ മാസം അവസാനം ഐപിഎല്‍ താരലേലം നടക്കാനിരിക്കെ ബ്രാവോയുടെ പരിശീലക സംഘത്തിലേക്കുള്ള വരവ് ചെന്നൈയ്ക്കു ഗുണം ചെയ്യും. കൊച്ചിയില്‍ നടക്കുന്ന താരലേലത്തില്‍ ബ്രാവോയും ചെന്നൈ സംഘത്തിലുണ്ടാകും. ഏതൊക്കെ താരങ്ങളെ ലേലത്തില്‍ വിളിക്കണമെന്ന കാര്യത്തിലും ബ്രാവോയുടെ അഭിപ്രായത്തിനും പ്രാധാന്യം ലഭിക്കും.

ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ കൂടുതല്‍ കളിക്കാര്‍ വരുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 57 പേരാണ് ലേലത്തിന് കങ്കാരു നാട്ടില്‍ നിന്ന് പേരു നല്‍കിയിരിക്കുന്നത്. 991 പേരാണ് താരലേലത്തിന് പേരു നല്‍കിയിരിക്കുന്നത്. 714 പേര്‍ ഇന്ത്യക്കാരാണ്. 14 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ലേലത്തിന് ഉണ്ടാകും.

Related Articles

Back to top button