IPLTop Stories

ക്യാപ്റ്റനാകാന്‍ അയ്യര്‍ വേണം, പിന്നാലെ മൂന്നു ടീമുകള്‍

ഐപിഎല്‍ താരലേലം നടക്കാനിരിക്കേ ശ്രേയസ് അയ്യരെ സ്വന്തമാക്കാന്‍ മുന്നിലുള്ളത് മൂന്നു ടീമുകള്‍. എല്ലാ ടീമുകളും ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് അയ്യരെ പരിഗണിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ശ്രേയസിനെ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. ഇവര്‍ക്കൊപ്പം കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരും ഇന്ത്യന്‍ താരത്തിന് പിന്നാലെയുണ്ട്. വിരാട് കോഹ്ലി നായകസ്ഥാനം രാജിവച്ചതോടെയാണ് പുതിയൊരു ക്യാപ്റ്റനെ കണ്ടെത്താന്‍ ആര്‍സിബി നിര്‍ബന്ധിതരായത്.

പുതിയ ടീമുകളായ ലക്‌നൗ, അഹമ്മദാബാദ് ടീമുകളിലൊന്നില്‍ അയ്യര്‍ ചേര്‍ന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ടു ടീമുകളും ക്യാപ്റ്റന്‍ സ്ഥാനം നല്കില്ലെന്ന് അറിയിച്ചതോടെ അങ്ങോട്ട് പോകാന്‍ അദേഹത്തിന് താല്പര്യമില്ല. ഏതു ടീമില്‍ കളിച്ചാലും ക്യാപ്റ്റനാകണമെന്നാണ് അയ്യരുടെ ആഗ്രഹം. മിക്കവാറും ബാംഗ്ലൂരിലേക്ക് താരം പോകാനാണ് സാധ്യത.

Related Articles

Leave a Reply

Back to top button