Cricket

ദിനേഷ് കാര്‍ത്തിക്ക് മാത്രം വ്യത്യസ്ത ഹെല്‍മറ്റ് ഉപയോഗിക്കുന്നതിന് കാരണമുണ്ട്!

ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവുകളില്‍ റിക്കാര്‍ഡിട്ട താരമാണ് ദിനേഷ് കാര്‍ത്തിക്. 2007ല്‍ ഇന്ത്യ ആദ്യമായി ട്വന്റി-20 ലോകകപ്പ് നേടിയപ്പോഴും കാര്‍ത്തിക് ടീമിലുണ്ടായിരുന്നു. അന്നുമുതല്‍ ടീമില്‍ വന്നും പോയും ഇരിക്കുന്ന കാര്‍ത്തിക് ഇപ്പോള്‍ ഫിനിഷറുടെ റോളിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ട് പന്തില്‍ 10 റണ്‍സെടുത്ത് തന്റെ റോള്‍ താരം ഭംഗിയാക്കുകയും ചെയ്തു.

ഇപ്പോള്‍ പക്ഷേ കാര്‍ത്തിക് വാര്‍ത്തകളില്‍ നിറയുന്നത് ഉപയോഗിക്കുന്ന ഹെല്‍മറ്റിന്റെ പേരിലാണ്. മനോഹരമായ ഹെല്‍മറ്റാണ് താരം ഉപയോഗിക്കുന്നത്. ക്രിക്കറ്റ് ലോകത്ത് തീരെ കുറച്ചു പേര്‍ ഉപയോഗിക്കുന്ന ബേസ്‌ബോള്‍, അമേരിക്കന്‍ ഫുട്‌ബോള്‍ രീതിയിലുള്ളതാണ് ഈ ഹെല്‍മറ്റ്.

സ്റ്റുവര്‍ട്ട് ബ്രോഡ്, രാഹുല്‍ ത്രിപാദി, കുമാര്‍ സംഗക്കാര തുടങ്ങിയവരെല്ലാം ഇത്തരം ഹെല്‍മറ്റാണ് ഉപയോഗിക്കുന്നത്. മറ്റ് ഹെല്‍മറ്റുകളേക്കാള്‍ കനംകുറഞ്ഞതാണ് ഈ ഹെല്‍മറ്റുകള്‍. മാത്രമല്ല അധിക സുരക്ഷ സംവിധാനവും ഈ ഹെല്‍മറ്റിലുണ്ട്. ഭാരം കുറവായതിനാല്‍ അനായാസം കഴുത്ത് ചലിപ്പിക്കാന്‍ സാധിക്കും. കളിക്കാര്‍ക്ക് കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റി ഇതുമൂലം ലഭിക്കുന്നു. എന്തായാലും കാര്‍ത്തിക്കിന്റെ ഹെല്‍മറ്റ് വൈറലായിട്ടുണ്ട്.

Related Articles

Back to top button