Cricket

2022 ഐപിഎല്ലില്‍ ജോ റൂട്ട് ഉണ്ടാകുമോ ? മുന്‍ഗണന ഇക്കാര്യത്തിന്

2022 ഐപിഎല്ലില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഉണ്ടാകുമോ ? അടുത്തമാസം ആദ്യം നടക്കുന്ന മെഗാ ലേലത്തില്‍ താരം പങ്കെടുക്കുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. 2018 ലെ ലേലത്തില്‍ വിറ്റു പോകാതിരുന്ന ജോ റൂട്ട് പിന്നീട് ഐപിഎല്ലിലേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

എന്നാല്‍ ഇത്തവണ ഐപിഎല്ലില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ലേലത്തില്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ശ്രദ്ധ തിരിയാതെ ആണെങ്കില്‍ മാത്രമെ താന്‍ ഐപിഎല്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നുള്ളുവെന്നുമാണ് ജോ റൂട്ട് പറഞ്ഞത്.

ആഷസിലെ കനത്ത തിരിച്ചടി കൂടിയായപ്പോള്‍ ജോ റൂട്ട് ലേലത്തില്‍ ഉണ്ടായേക്കില്ലെന്നാണ് സൂചനകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സ്വയം ഉയരാനും രാജ്യത്തെ വീഴ്ചയില്‍ നിന്നും ഉയര്‍ത്താനും മറ്റെല്ലാം ത്യജിച്ച് താന്‍ പൂര്‍ണ്ണമായി അര്‍പ്പിക്കുകയാണെന്നും ജോ റൂട്ട് പ്രതികരിച്ചിരുന്നു.

ആഷസിലെ തോല്‍വിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് താന്‍ ഇത്തരമൊരു ടൂര്‍ണമെന്റിന് ശ്രമിക്കുന്നത് അപക്വമാകുമെന്നും അദ്ദേഹം കരുതുന്നു. ആഷസില്‍ ഏറ്റ നാണക്കേടില്‍ നിന്നും രാജ്യത്തെ കരകയറ്റാനും ടെസ്റ്റ് ക്രിക്കറ്റില്‍ രാജ്യത്തെ ഒന്നാമതെത്തിക്കാനുമാണ് ഇനി തന്റെ ശ്രദ്ധ മുഴുവനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Leave a Reply

Back to top button