Cricket

വീണ്ടും തകര്‍ത്തടിച്ച് സൂര്യ ഷോ!! കൂട്ടിന് പാണ്ഡ്യയും!

ഓസ്‌ട്രേലിയയില്‍ ട്വന്റി-20 ലോകകപ്പിനെത്തിയ ഇന്ത്യ തങ്ങളുടെ ആദ്യ അനൗദ്യോഗിക വാംഅപ്പ് മല്‍സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി. 20 ഓവറില്‍ 6 വിക്കറ്റിന് 158 റണ്‍സാണ് ടീം ഇന്ത്യ സ്‌കോര്‍ ചെയ്തത്.

പതിവുപോലെ സൂര്യകുമാര്‍ യാദവിന്റെ ആളിക്കത്തലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പ്രധാന സംഭവം. സൂര്യയ്‌ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യയും ശ്രദ്ധേയ സംഭാവന നല്‍കി. 35 പന്തില്‍ നിന്നും 52 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. പാണ്ഡ്യ 20 പന്തില്‍ 29 റണ്‍സെടുത്തു.

ആദ്യ പത്തോവറില്‍ 73 റണ്‍സായിരുന്നു ഇന്ത്യ എടുത്തത്. മൂന്നു വിക്കറ്റും നഷ്ടമായിരുന്നു. ദീപക് ഹൂഡ (22), റിഷാഭ് പന്ത് (9), രോഹിത് ശര്‍മ (3) എന്നിവര്‍ക്ക് കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.

Related Articles

Back to top button