Cricket

5 ഡക്ക്, ടീമിന് വെറും 15!! ബിഗ് ബാഷില്‍ വന്‍ നാണക്കേടുമായി സിഡ്‌നി!!

ഒരു ട്വന്റി-20 മല്‍സരത്തില്‍ വെറും 15 റണ്‍സ് ഓള്‍ഔട്ടാകുകയെന്നത് അസാധാരണമാണ്. പ്രത്യേകിച്ച് അലക്‌സ് ഹെയ്ല്‍സും റിലി റോസോയും ക്രിസ് ഗ്രീനും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ വെടിക്കെട്ടുകാരുള്ള നിര. അത്തരമൊരു നാണക്കേടിനാണ് ബിഗ് ബാഷ് ലീഗ് വേദിയായത്. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരേ വെറും 15 റണ്‍സിനാണ് സിഡ്‌നി തണ്ടര്‍ പുറത്തായത്. സ്‌കോര്‍ അഡ്‌ലെയ്ഡ് 139-9, സിഡ്‌നി 15 ഓള്‍ഔട്ട്.

140 റണ്‍സ് വിജയലക്ഷ്യവുമായി സിഡ്‌നിക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് ഇംഗ്ലീഷ് വെടിക്കെട്ട് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സും മാത്യു ഗില്‍ക്‌സും. ആദ്യ ഓവറില്‍ തന്നെ ഗില്‍ക്‌സ് പൂജ്യത്തിന് പുറത്ത്.

തൊട്ടടുത്ത ഓവറില്‍ 3 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് വീരന്‍ റിലി റോസോയും വീണു. ക്യാപ്റ്റന്‍ ജേസണ്‍ സന്‍ഗ സംപൂജ്യനായി മൂന്നാം വിക്കറ്റായി വീണു. അലക്‌സ് ഹെയ്ല്‍സ് നാലാമനായിട്ടാണ് പുറത്തായതെങ്കിലും ഒരു റണ്‍സ് പോലും നേടാനായില്ല. ടീമില്‍ അഞ്ചു പേരാണ് പൂജ്യത്തിന് പുറത്തായത്.

ആരും രണ്ടക്കം കടന്നില്ല. 4 റണ്‍സെടുത്ത പത്താമന്‍ ബ്രെണ്ടന്‍ ഡോഗെറ്റ് ആണ് ടോപ്‌സ്‌കോറര്‍. രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ എക്‌സ്ട്രാസാണ്. അഡ്‌ലെയ്ഡിനായി ഹെന്റി ത്രോണ്‍ടണ്‍ 5 വിക്കറ്റ് വീഴ്ത്തിയത് വെറും 3 റണ്‍ഡസ് വഴങ്ങി. വെസ് ആഗര്‍ 6 റണ്‍സ് വഴങ്ങി നാലു വിക്കറ്റും വീഴ്ത്തി.

Related Articles

Back to top button