CricketIPL

കോടികള്‍ വാരി വെട്ടിപ്പിടിച്ച കളിക്കാരെ ഒഴിവാക്കാന്‍ പഞ്ചാബ്!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ സമൂല മാറ്റത്തിനൊരുങ്ങി പഞ്ചാബ് കിംഗ്‌സ്. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന പ്രധാന പല താരങ്ങളെയും ഒഴിവാക്കാനാണ് പ്രീതി സിന്റയുടെ ടീമിന്റെ നീക്കം. മയങ്ക് അഗര്‍വാള്‍, ഒഡെയ്ന്‍ സ്മിത്ത്, ഷാരുഖ് ഖാന്‍ എന്നിവരെ ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ താരങ്ങളെല്ലാം കഴിഞ്ഞ സീസണില്‍ വന്‍ ഫ്‌ളോപ്പ് ആയിരുന്നു.

കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായിരുന്ന മയങ്ക് അഗര്‍വാളിന് പകരം ശിഖര്‍ ധവാന്‍ ഇത്തവണ ടീമിനെ നയിക്കുമെന്ന് ടീം മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെഎല്‍ രാഹുലില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത അഗര്‍വാളിന് ടീമിനെ പ്ലേഓഫിലേക്ക് നയിക്കാന്‍ സാധിച്ചിരുന്നില്ല. വെറും 196 റണ്‍സ് മാത്രമാണ് അഗര്‍വാളിന് നേടാനായത്.

അടുത്ത മാസം നടക്കുന്ന താരലേലത്തില്‍ ലോകകപ്പില്‍ തിളങ്ങിയ താരങ്ങളെ ടീമിലെത്തിക്കാനാണ് പഞ്ചാബിന്റെ നീക്കം. കാമറൂണ്‍ ഗ്രീന്‍ പോലുള്ള താരങ്ങള്‍ക്ക് അവസരം കൊടുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ട്വന്റി-20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത വിദേശ താരങ്ങള്‍ക്കും ഇത്തവണ വലിയ ഡിമാന്റ് ഉണ്ടായേക്കും. പ്രത്യേകിച്ച് ചെറുകിട ടീമുകളിലെ സൂപ്പര്‍ താരങ്ങള്‍ക്ക്. അയര്‍ലന്‍ഡില്‍ നിന്നുള്ള ജോഷ് ലിറ്റില്‍, ലോര്‍ക്കന്‍ ടക്കര്‍, അഫ്ഗാനിസ്ഥാന്റെ ഡാര്‍വിഷ് റസൂലി, സിംബാബ്‌വെയുടെ സിക്കന്തര്‍ റാസ, ബ്രാഡ് ഇവാന്‍സ് തുടങ്ങിയവരെല്ലാം ഐപിഎല്‍ ടീമുകളുടെ റഡാറിലുണ്ട്.

Related Articles

Back to top button