Football

‘ബാക്ക് പാസ് 22’ – അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കളിക്കാന്‍ അവസരം

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് പ്രമാണിച്ച് എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളുടെ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് – ‘ബാക്ക് പാസ്’ ഒക്ടോബര്‍ 22,23 തീയതികളിലായി എറണാകുളത്തു വെച്ചു നടത്തുന്നു.

കോട്ടയം ആര്‍.ഐ.ടി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ ഫുട്‌ബോള്‍ കൂട്ടായ്മയായ എഫ്ക്യൂബ്ആര്‍ ഐ.ടി അലുംനി അസോസിയേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9745011021, 9567254056 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്കാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. ലോകകപ്പ് ഫുട്‌ബോളിന്റെ ആരവത്തിലേക്ക് പൂര്‍വ വിദ്യാര്‍ഥികളും അണിചേരുന്നതിന്റെ ഭാഗമായിട്ടാണ് ടൂര്‍ണമെന്റ്.

Related Articles

Back to top button