ISLTop Stories

ഡ്യൂറന്റ് കപ്പിലെ കഠിനാധ്വാനത്തിന് കൈകൊടുത്ത് വുക്കുമനോവിച്ച്!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് അടുത്ത മാസം തുടക്കം കുറിക്കാനിരിക്കെ മൂന്ന് യുവതാരങ്ങള്‍ക്ക് സീനിയര്‍ ടീമിലേക്ക് പ്രമോഷന്‍. ഡ്യൂറന്റ് കപ്പിലും ഐഎസ്എല്‍ ഡെവലപ്‌മെന്റ് ലീഗിലും കഴിവു തെളിയിച്ച താരങ്ങള്‍ക്കാണ് സീനിയര്‍ ടീമിലേക്ക് വിളിയെത്തിയത്.

മുഹമ്മദ് ഐമന്‍, റോഷന്‍ ജിജി, മുഹമ്മദ് അസര്‍ എന്നിവരെയാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് വിളിച്ചത്. ഐമന്‍ അടുത്തിടെ അവസാനിച്ച ഡ്യൂറന്റ് കപ്പില്‍ മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. മുന്നേറ്റത്തില്‍ അതിവേഗ നീക്കങ്ങള്‍ നടത്താന്‍ കഴിവുള്ള താരമാണ് ഈ ലക്ഷദ്വീപുകാരന്‍. റോഷന്‍ ജിജിയും മുന്നേറ്റത്തിലാണ് കളിക്കുന്നത്. അസര്‍ മിഡ് ഫീല്‍ഡറുമാണ്.

ഈ സീസണില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ ക്ലബ് വിട്ടിരുന്നു. എന്നാല്‍ വളരെ കുറച്ച് സൈനിംഗ് മാത്രമാണ് ക്ലബ് നടത്തിയത്. അതുകൊണ്ട് തന്നെയാണ് റിസര്‍വ് സ്‌ക്വാഡില്‍ നിന്ന് കഴിവുള്ള താരങ്ങള്‍ക്ക് ഐഎസ്എല്‍ ടീമിലേക്ക് വിളിയെത്തിയതും. ഒക്‌ടോബര്‍ ഏഴിന് കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഉദ്ഘാടന മല്‍സരം.

Related Articles

Back to top button