Cricket

അവന്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയാണ് !! അവനെ ടീമില്‍ തിരികെ കൊണ്ടുവരണമെന്ന് സിദ്ധു

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്.,

ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യപ്പിറ്റല്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 16.3 ഓവറില്‍ 157 റണ്‍സ് നേടി കൊല്‍ക്കത്ത വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

നാല് ഓവറില്‍ വെറും 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഡല്‍ഹിയെ തകര്‍ത്തത്. വരുണ്‍ ചക്രവര്‍ത്തി തന്നെയാണ് കളിയിലെ താരം.

ഇതോടെ വരുണിനെ ഇതിഹാസ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയുമായി താരതമ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിംഗ് സിദ്ധു.

‘അനില്‍ കുംബ്ലെയുടെ പന്ത് പിച്ചില്‍ നിന്ന് പതുക്കെ വരാറില്ല, വരുണ്‍ എന്നെ അത് ഓര്‍മ്മിപ്പിക്കുന്നു. ബാറ്ററിന് സമയം കൊടുക്കാതെ വിക്കറ്റ് നേടുന്നു. കുംബ്ലെയെപ്പോലെ പൊക്കമുള്ള വരുണിന് സമാനമായ ബൗളിംഗ് ആക്ഷന്‍ ഉണ്ട്. അനില്‍ വിക്കറ്റ് ലക്ഷ്യമായി വേഗതയില്‍ ബൗള്‍ ചെയ്യുമായിരുന്നു.

വരുണിനെ നേരിടാന്‍ എളുപ്പമല്ല, അവന്‍ ബാറ്ററെ വേഗത്തില്‍ കുരുക്കുന്നു, അവര്‍ പലപ്പോഴും അവനെതിരെ വൈകും. അദ്ദേഹം ഇന്ത്യയുടെ ഭാവിയാണ്,’ അദ്ദേഹത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരണം,’ സിദ്ധു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

Related Articles

Back to top button