Cricket

കോഹ്‌ലി റണ്‍സ് നേടാന്‍ ബുദ്ധിമുട്ടിയിരുന്നു!! കൊല്‍ക്കത്തയ്‌ക്കെതിരായ തോല്‍വിയെപ്പറ്റി ഫഫ് ഡുപ്ലെസി പറയുന്നതിങ്ങനെ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഹോം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നേരിട്ട തോല്‍വിയെക്കുറിച്ച് തുറന്നു പറയുകയാണ് ആര്‍സിബി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി.

ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റ് രണ്ട് പേസ് ആയിരുന്നു എന്നും ഇത് കളിക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഡുപ്ലെസി പറഞ്ഞു.

എന്തായാലും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെ ഈ ഐപിഎല്ലില്‍ എവേ മത്സരം ജയിക്കുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മാറി.

മത്സരത്തിന് ശേഷം സംസാരിച്ച ഫാഫ് പറഞ്ഞത് ഇങ്ങനെയാണ് ”ആദ്യ ഇന്നിംഗ്‌സില്‍, വിക്കറ്റ് രണ്ട് തരത്തിലാണ് പെരുമാറിയത്. ലൈനും ലെങ്തും മനസിലാക്കാന്‍ ഞങ്ങളുടെ താരങ്ങള്‍ ബുദ്ധിമുട്ടി. ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ മാന്യമായ സ്‌കോര്‍ ആണെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.

ആദ്യ ഇന്നിംഗ്സില്‍ ഞങ്ങള്‍ ബാറ്റ് ചെയ്ത രീതി നോക്കുമ്പോള്‍ ഒരു കാര്യം നിങ്ങള്‍ കണ്ടതാണ്. വിരാട് കോഹ്ലിക്ക് റണ്‍ നേടാന്‍ ബുദ്ധിമുട്ട് തോന്നി. ആദ്യ സമയങ്ങളില്‍ ബാറ്റിംഗിന് അത്ര അനുകൂലമായ രീതിയില്‍ അല്ല ട്രാക്ക് പെരുമാറിയതെന്നും മനസിലാകും ” ഡുപ്ലെസി പറഞ്ഞു.

ഐപിഎല്‍ 2024ല്‍ മൂന്നു മത്സരങ്ങളില്‍ രണ്ടാം തോല്‍വി വഴങ്ങിയ ആര്‍സിബിയ്‌ക്കെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. കോഹ് ലിയും ദിനേശ് കാര്‍ത്തിക്കും ഒഴികെ ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. ഈ രണ്ടു പേരെ മാത്രം ആശ്രയിച്ച് ടീമിന് എത്രത്തോളം മുമ്പോട്ടു പോകാനാവും എന്നതാണ് ആരാധകരുടെ ആശങ്ക.

Related Articles

Back to top button