Cricket

ഇന്ത്യയെ ജയിപ്പിച്ചത് ബവുമയുടെ ആ 7 നിര്‍ണായക പന്തുകള്‍!!

ഇന്ത്യ ഉയര്‍ത്തിയ വന്‍ സ്‌കോറിനെ യാതൊരു പേടിയുമില്ലാതെയാണ് ഡേവിഡ് മില്ലര്‍ ഒറ്റയ്ക്ക് നേരിട്ടത്. ഒരുഘട്ടത്തില്‍ ജയം പോലും അകന്നു പോയേക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ ഒരുവേള ഭയന്നിരുന്നു. ഒറ്റയ്ക്ക് പോരാടിയ മില്ലറുടെ മികവിലും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത് ക്യാപ്റ്റന്‍ ടെംബ ബവുമയുടെ സമീപനമായിരുന്നു.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പോയിട്ട് അരങ്ങേറ്റക്കാരന്റെ പക്വത പോലും കാണിക്കാതെ ബവുമ പാഴാക്കിയ ആ 7 പന്തുകളാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ബവുമ പൂജ്യത്തിന് പുറത്താകുമ്പോള്‍ 7 പന്തുകള്‍ നേരിട്ടിരുന്നു. ക്യാപ്റ്റന്‍ പാഴാക്കിയ ഈ പന്തുകള്‍ അവസാന കണക്കെടുപ്പില്‍ ദക്ഷിണാഫ്രിക്കയെ ജയത്തില്‍ നിന്ന് അകറ്റി. ആ 7 പന്തില്‍ നിന്ന് കുറഞ്ഞത് 12 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ കളിയുടെ റിസല്‍ട്ട് ചിലപ്പോള്‍ മറ്റൊന്നായേനെ.

ബവുമയുടെ ബാറ്റിംഗ് ഇത് ആദ്യമായിട്ടല്ല ദക്ഷിണാഫ്രിക്കയെ ചതിക്കുന്നത്. സമീപകാലത്തെല്ലാം ഇതേ രീതിയില്‍ ഇഴഞ്ഞാണ് ബവുമ ബാറ്റ് ചെയ്യുന്നത്. അത് ലോകകപ്പായാലും സാധാ പരമ്പരയായാല്‍ പോലും. ക്യാപ്റ്റനെന്ന നിലയില്‍ ബവുമ ഗംഭീരമാണ്. എന്നാല്‍ അതിനപ്പുറം സംഭാവന ടീമിന് നല്‍കാന്‍ ബവുമയ്ക്ക് സാധിക്കുന്നില്ല.

ബവുമ പരിക്കേറ്റ് പോയപ്പോള്‍ അതിമനോഹരമായി ടീമിനെ നയിക്കാന്‍ ഡേവിഡ് മില്ലര്‍ക്ക് സാധിച്ചിരുന്നു. ലോകകപ്പ് ഇത്തവണ നേടാന്‍ സാധ്യതയുള്ള ടീമായിട്ടാണ് ദക്ഷിണാഫ്രിക്കയെ ഏവരും കണക്കാക്കുന്നത്. എന്നാല്‍ ഈ ടീമിലെ ഏക വീക്ക് ലിങ്ക് ക്യാപ്റ്റന്‍ തന്നെയാണ്. ഇതേ രീതിയിലാണ് ബവുമ ബാറ്റ് ചെയ്യുന്നതെങ്കില്‍ ലോകകപ്പില്‍ അവര്‍ക്ക് നിരാശപ്പെടേണ്ടി വരും.

Related Articles

Back to top button