Football

മുംബൈ വിടാനൊരുങ്ങി രോഹിത്!! വലവിരിച്ച് ടീമുകള്‍; ഇന്ത്യന്‍ താരം നയിക്കുന്ന ടീമുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

വരാന്‍ പോകുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ ടീം വിട്ടേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നു.

ഈ വര്‍ഷം ഡിസംബറില്‍ നടക്കുമെന്ന് കരുതുന്ന ഐപിഎല്‍ മെഗാ താരലലേത്തില്‍ എട്ട് കളിക്കാരെ വരെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ടീമുകള്‍ ഐപിഎല്‍ ഭരണസമിതിയെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല.

നിലവിലെ നിയമനുസരിച്ച മെഗാ താരലലേത്തിന് മുമ്പ് നാലു കളിക്കാരെ മാത്രമാണ് ഒരു ടീമിന് നിലനിര്‍ത്താനാവുക. നിലവിലെ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെ നിലനിര്‍ത്താനാണ് സാധ്യത.

എന്നാല്‍ നാലാമനായി രോഹിതിനെ നിലനിര്‍ത്താനുള്ള സാധ്യത വളരെ പരിമതിമാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

രോഹിത് ശര്‍മയെ ടീമിലെത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ പറഞ്ഞതും രോഹിത് ടീം വിടുന്നതിന്റെ സൂചനയാണെന്നാണ് വ്യാഖ്യാനം.

ഡല്‍ഹി ക്യാപിറ്റല്‍സും രോഹിത്തില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മുമ്പ് ഡല്‍ഹി ടീം ഉടമ പാര്‍ത്ഥ ജിന്‍ഡാലുമായും ക്യാപ്റ്റന്‍ റിഷഭ് പന്തുമായും രോഹിത് ചര്‍ച്ച നടത്തിയതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്.


മെഗാ താരലേലത്തിനെത്തിയാല്‍ രോഹിത് ഏറ്റവും കൂടുതല്‍ ടീമുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരനാകുമെന്നുറപ്പാണ്.

ഒരുപക്ഷെ രോഹിത് ഐപിഎല്‍ ലേലത്തിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനും സാധ്യതയുണ്ടെന്ന് ചിലരെങ്കിലും കണക്കുകൂട്ടുന്നു.

എന്നാല്‍ ഐപിഎല്ലിന് പിന്നാലെ ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം രോഹിത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും എന്നാണ് കരുതുന്നത്.

ഏത് ടീമും ആഗ്രഹിക്കുന്ന നായകനാണ് രോഹിത് ശര്‍മയെന്നും കുറച്ചു കൂടി നല്ല പരിഗണന നല്‍കുന്ന ടീമിലേക്ക് രോഹിത്തിന് പോകാവുന്നതാണെന്നും മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ അമ്പാട്ടി റായുഡു കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

അതേ സമയം ബാറ്റര്‍ എന്ന നിലയില്‍ ഈ സീസണില്‍ ശരാശരിയില്‍ കവിഞ്ഞ പ്രകടനം പുറത്തെടുക്കാന്‍ രോഹിതിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ കെഎല്‍ രാഹുലിനെപ്പോലെയോ വിരാട് കോഹ്‌ലിയെപ്പോലെയോ വേഗം കുറഞ്ഞ ബാറ്റിംഗ് അല്ല താരം പുറത്തെടുക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

Related Articles

Back to top button