FootballISL

മെസിയുടെ നാട്ടില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വമ്പന്‍ താരം വരുന്നു!! വാതിലുകള്‍ തുറക്കുന്നു!!

കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ വിദേശ സൈനിംഗുകളെല്ലാം നടത്തുന്നത് വളരെ ആലോചിച്ചും സമയമെടുത്തുമാണ്. മറ്റ് ടീമുകള്‍ അടിക്കടി സൈനിംഗുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അസ്വസ്ഥരായിരുന്നു.

ഇപ്പോഴിതാ സൈനിംഗുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അതെല്ലാം ഗംഭീരമായി മാറുകയും ചെയ്തു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിംഗ് അര്‍ജന്റീനയില്‍ നിന്നാകും. അതേ, സാക്ഷാല്‍ മറഡോണയും മെസിയും കളിച്ചു വളര്‍ന്ന നാട്ടില്‍ നിന്ന്.

ഇപ്പോള്‍ സ്‌പെയിനില്‍ കളിക്കുന്ന അര്‍ജന്റൈന്‍ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍. ഈ പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കരോലിസ് സ്‌കിന്‍കിസിന് സാധിച്ചു.

നിലവില്‍ സ്പാനിഷ് ക്ലബ്ബായ എസ്ഡി ഐബറിന് വേണ്ടി കളിക്കുകയാണ് ബ്ലാങ്കോ. ഐബര്‍ കേരളത്തിലേക്ക് വരാന്‍ താരത്തിന് സമ്മതമാണെന്ന് അദേഹത്തിന്റെ ഏജന്റ് തന്നെ വ്യക്തമാക്കി. അദേഹത്തിന് 2024 വരെ കരാറുള്ള ക്ലബും താരത്തെ കൊടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്.

ആദ്യ ഘട്ടം നന്നായി പൂര്‍ത്തിയാക്കിയെങ്കിലും ഇനിയാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ പ്രശ്‌നങ്ങളുള്ളത്. 6.4 കോടി ഇന്ത്യന്‍ രൂപയാണ് മുപ്പത്തിയൊന്നുകാരനായ ലെഷുകിന്റെ മാര്‍ക്കറ്റ് മൂല്യം. ട്രാന്‍സ്ഫര്‍ ഫീയായി ഇതിന്റെ ഒരു ശതമാനമെങ്കിലും ബ്ലാസ്റ്റേഴ്‌സ് നല്‍കേണ്ടി വരും.

നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ വമ്പന്‍ തുകട്രാന്‍സ്ഫര്‍ ഫീയിനത്തില്‍ മുടക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കില്ല. അതിനാല്‍ തന്ത്രപരവും നയപരവുമായ നീക്കത്തിലൂടെ മാത്രമേ മഞ്ഞപ്പടയ്ക്ക് താരത്തിന്റെ സേവനം ഉറപ്പാക്കാന്‍ സാധിക്കൂ.

എസ്ഡി ഈ താരത്തെ ടീമിലെത്തിക്കാനായി നീക്കങ്ങള്‍ ഊര്‍ജിതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏതുവിധേനയെയും താരത്തെ ടീമിലെത്തിച്ചാല്‍ മുന്‍നിരയിലെ പ്രശ്‌നങ്ങളില്‍ ഒരുപരിധി വരെ പരിഹാരം കാണാന്‍ സാധിക്കും.

കരിയറില്‍ 303 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള കളിക്കാരനാണ്. ഇത്രയും മത്സരങ്ങളില്‍ 63 തവണ വലകുലുക്കിയ അദ്ദേഹം 23 അസിസ്റ്റുകളും സ്വന്തമാക്കി. ലാലിഗ 2 വില്‍ 135 കളികളില്‍ 14 ഗോളുകളും നേടിയിട്ടുണ്ട് ഈ ഉയരക്കാരന്‍ താരം.

ഇത്രയും ഉയരമുള്ള യൂറോപ്പില്‍ വലിയ പരിചയമുള്ള താരത്തെ ടീമിലെത്തിക്കുന്നത് വലിയ ഗുണം ചെയ്യും ബ്ലാസ്റ്റേഴ്‌സിന്. അടുത്ത സീസണിലേക്ക് തയാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് അടുത്തമാസം യുഎഇയിലേക്ക് പോകും.

അതിനു മുമ്പ് അര്‍ജന്റൈന്‍ താരത്തെ ടീമിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. പൂര്‍ണമായും ഈ താരത്തില്‍ കേന്ദ്രീകരിച്ചാണ് നീക്കങ്ങളെല്ലാം. ഇതുവരെ രണ്ട് താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതുതായി സൈന്‍ ചെയ്തത്.

ഓസ്‌ട്രേലിയന്‍ താരം ജോഷ്വ സൊറ്റിരിയോയും, മോണ്ടിനഗ്രോ താരം മിലോസ് ഡ്രിന്‍സിച്ചുമാണ് അത്. ഇതില്‍ മുന്നേറ്റ താരമായ ജോഷ്വ സൊറ്റിരിയോ പരിക്കേറ്റ് പുറത്തു പോയിരുന്നു. ഇതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സൈനിംഗുകള്‍ സങ്കീര്‍ണമാക്കിയത്.

Related Articles

Back to top button