ISLTop Stories

ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ നിന്ന് വല്യ സന്തോഷവാര്‍ത്ത

ഐഎസ്എല്‍ ഫൈനലില്‍ ഞായറാഴ്ച്ച ഹൈദരാബാദ് എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരും ആവേശത്തിലാണ്. ഫത്തോഡ സ്‌റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. കളിക്കാരെല്ലാം തന്നെ ഫിറ്റാണ്. ആകെയൊരു പ്രശ്‌നം രണ്ടാം സെമിക്ക് മുമ്പ് സൂപ്പര്‍താരം സഹല്‍ അബ്ദുള്‍ സമദിന് പരിക്കേറ്റതാണ്. സഹല്‍ രണ്ടാംപാദത്തില്‍ ജെംഷഡ്പൂരിനെതിരേ കളിച്ചിരുന്നില്ല.

ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആരാധകര്‍ക്ക് സന്തോഷിക്കാം. സഹല്‍ ഫൈനല്‍ കളിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ലഭിക്കുന്ന വിവരം. താരം ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടെന്നും വിവരമുണ്ട്. അങ്ങനെ വന്നാല്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് ഫൈനലില്‍ മികച്ച ഇലവനെ തന്നെ ഇറക്കാന്‍ സാധിക്കും.

Related Articles

Leave a Reply

Back to top button