Football

മെസിയുടെ കീശ നിറയെ റിക്കാര്‍ഡുകള്‍!! തകര്‍ക്കാന്‍ പറ്റാത്തത്!!

ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലില്‍ മെസി മറികടന്നത് ഒരുപിടി റിക്കാര്‍ഡുകള്‍. ഫൈനലില്‍ കിട്ടിയ പെനാല്‍റ്റി അനായാസം വലയിലാക്കിയതോടെയാണ് മെസി റിക്കാര്‍ഡ് ബുക്കുകളിലും ഇടംപിടിച്ചത്. മെസി നേടിയതില്‍ ചിലത് സമീപകാലത്ത് ആരും മറികടക്കാത്ത റിക്കാര്‍ഡുകളുമാണ്.

മെസി ലോകകപ്പില്‍ മൊത്തം 20 ഗോളുകളില്‍ അസിസ്റ്റും ഗോളുമായി ഭാഗമായിട്ടുണ്ട്. ജര്‍മന്‍ സ്‌ട്രൈക്കര്‍മിറോസ്ലാവ് ക്ലോസെ, ബ്രസീലിന്റെറൊണാള്‍ഡോ എന്നിവരെയാണ് മെസി മറികടന്നത്. ആകെ 17 മത്സരങ്ങളില്‍ മെസി അര്‍ജന്റീനയ്‌ക്കൊപ്പം വിജയിച്ചു.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ 26 മത്സരങ്ങള്‍ കളിച്ച മെസി ജര്‍മനിയുടെ ലോതര്‍ മത്തേവൂസിനെയും ഈ റിക്കാര്‍ഡില്‍ പിന്നിലാക്കി. സമീപഭാവിയില്‍ ഈ റിക്കാര്‍ഡ് ആരും മറികടക്കാന്‍ സാധ്യതയില്ല. ഫ്രാന്‍സിനെതിരായ ഫൈനലിലെ രണ്ട് ഗോളുകള്‍ക്ക് പിന്നിലും മെസിയുടെ കാലുകളുടെ സംഭാവന ഉണ്ടായിരുന്നു.

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മിനിറ്റ് കളിച്ച താരമായും മെസിക്ക് മാറി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ലയണല്‍ മെസി ഫൈനലിന് മുമ്പ് 2,194 മിനിറ്റ് കളിച്ചു. 2,217 മിനിറ്റ് കളിച്ച പൗലോ മാല്‍ഡിനിയെയാണ് മറികടന്നത്. ഇനിയൊരു ലോകകപ്പിന് ഇല്ലെന്ന് ഫൈനലില്‍ എത്തിയതിനു പിന്നാലെ തന്നെ മെസി വെളിപ്പെടുത്തിയിരുന്നു.

തന്റെ അവസാന ലോകകപ്പില്‍ എല്ലാം സമര്‍പ്പിച്ച് തന്നെയാണ് തുടക്കം മുതല്‍ മെസി കളിച്ചത്. സൗദി അറേബ്യയ്‌ക്കെതിരായ തോല്‍വിയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് അര്‍ജന്റൈന്‍ കുതിപ്പാണ് ലോകം കണ്ടത്.

Related Articles

Back to top button