Cricket

ഹോട്ട്‌സ്റ്റാറിനെ അമ്പരപ്പിച്ച് സിംബാബ്‌വെ-പാക് മല്‍സരം!! വന്‍ കുതിച്ചുകയറ്റം!

ഇന്ത്യയുടെ മല്‍സരങ്ങളും ഐപിഎല്ലുമാണ് ഹോട്ട്‌സ്റ്റാറില്‍ സൂപ്പര്‍ ഹിറ്റുകളായി ഓടാറുള്ളത്. ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് ത്രില്ലര്‍ പോരാട്ടം ഹോട്ട്‌സ്റ്റാറില്‍ കണ്ടത് കോടിക്കണക്കിന് ആളുകളാണ്. ഇപ്പോഴിതാ സിംബാബ്‌വെ-പാക്കിസ്ഥാന്‍ പോരാട്ടം മറ്റൊരു നേട്ടം കൈവരിച്ചിരിക്കുന്നു. ഇന്ത്യയുടേതല്ലാത്ത ഒരു മല്‍സരത്തിന് ലഭിച്ച ഏറ്റവും വലിയ വ്യൂവര്‍ഷിപ്പാണ് ഈ അവസാന പന്ത് ത്രില്ലര്‍ നേടിയിരിക്കുന്നത്.

66 ലക്ഷം പേരാണ് ഈ മല്‍സരത്തിന്റെ അവസാന ഓവര്‍ കാണാന്‍ ഹോട്ട്‌സ്റ്റാറില്‍ മാത്രം ഉണ്ടായിരുന്നത്. ഇതൊരു റിക്കാര്‍ഡ് തന്നെയാണ്. ഈ വര്‍ഷം ഇന്ത്യയുടേതല്ലാത്ത മല്‍സരത്തിന് ഇത്രയും അധികം ആളുകള്‍ ഹോട്ട്‌സ്റ്റാറില്‍ എത്തുന്നത് ആദ്യമായിട്ടാണ്. അവസാന പന്തുവരെ അടിമുടി ആവേശം നിറഞ്ഞ മല്‍സരമായിരുന്നു പെര്‍ത്തില്‍ നടന്നത്. ഒരു റണ്‍സിനാണ് ആഫ്രിക്കക്കാര്‍ പാക്കിസ്ഥാനെ വീഴ്ത്തിയത്.

ഇന്ത്യ-പാക് മല്‍സരം കാണാന്‍ ഹോട്ട് സ്റ്റാറിലെത്തിയത് 1.8 കോടി ആളുകളാണ്. ഹോട്ട്‌സ്റ്റാറിനൊപ്പം രാജ്യത്തെ വിവിധ തിയറ്ററുകളില്‍ അടക്കം മല്‍സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു. ഇന്ത്യ ഫൈനലിലെത്തിയാല്‍ ഈ റിക്കാര്‍ഡ് ഉയരാനാണ് സാധ്യത.

Related Articles

Back to top button