Cricket

ഖലീല്‍ അഹമ്മദും മായങ്ക് യാദവും അവന്റെ മുമ്പില്‍ ഒന്നുമല്ല!! താന്‍ ഒന്നാം സ്ഥാനം നല്‍കുന്ന താരത്തെപ്പറ്റി തുറന്നു പറഞ്ഞ് സിദ്ധു

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉജ്ജ്വല വിജയം നേടിയിരുന്നു.

ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

തുടര്‍ന്ന് 177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്‌നൗ 19 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു.

ഇപ്പോഴിതാ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ലഖ്‌നൗ പേസര്‍ മൊഹ്സിന്‍ ഖാനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിംഗ് സിദ്ധു.

ലഖ്‌നൗവിന്റെ പുതിയ എക്‌സ്പ്രസ് ബൗളര്‍ മായങ്ക് യാദവ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ ഖലീല്‍ അഹമ്മദ് എന്നിവരുമായാണ് മൊഹ്സിന്‍ ഖാനെ സിദ്ധു താരതമ്യപ്പെടുത്തിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘മൊഹ്സിന്‍ ഖാന്‍ മികച്ച പ്രകടനമാണ് ലഖ്നൗവിനായി നടത്തുന്നത്. മായങ്ക് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ നന്നായി ബൗള്‍ ചെയ്യുന്നുണ്ടെങ്കിലും മൊഹ്സിന്‍ ഖാന്‍ ആണ് ഒന്നാം സ്ഥാനത്ത്.

മത്സരങ്ങള്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് അവനെപ്പോലുള്ള ബൗളര്‍മാരെയാണ് ആവശ്യം സെലക്ടര്‍മാര്‍ അവനെപ്പോലുള്ള യുവതാരങ്ങളെ ശ്രദ്ധിക്കണം,’ സിദ്ധു പറഞ്ഞു.

ചെന്നൈക്കെതിരെ ന്യൂസിലാന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയെ ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ് ആക്കി കൊണ്ടാണ് മൊഹ്സിന്‍ കരുത്തുകാട്ടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിന് വേണ്ടി കളിക്കുന്ന താരം ഇതിനോടകം 48 ട്വന്റി20 മത്സരങ്ങളില്‍ നിന്നും 68 വിക്കറ്റുകള്‍ ആണ് നേടിയത്. 17.59 എന്ന മികച്ച ശരാശരിയുമുണ്ട്.

ഏപ്രില്‍ 23ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേത്തന്നെയാണ് ലഖ്നവിന്റെ അടുത്ത മത്സരവും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം.

Related Articles

Back to top button