Cricket

ഇന്ത്യന്‍ വേഗ വിക്കറ്റ് റിക്കാര്‍ഡ് ഉമ്രാന്‍ മാലിക്കിന്റെ കീശയില്‍!

ഇന്ത്യയുടെ കാഷ്മീര്‍ എക്‌സ്പ്രസ് ഉമ്രാന്‍ മാലിക്കിന്റെ തകര്‍പ്പന്‍ ബൗളിംഗിന് സാക്ഷ്യം വഹിച്ച് ധാക്കയിലെ ഷേര്‍ ബംഗ്ല സ്റ്റേഡിയം. തുടര്‍ച്ചയായി 148-153 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ മാലിക്ക് ബംഗ്ലാദേശ് ബാറ്റര്‍മാരെ വിറപ്പിച്ചു. ആദ്യത്തെ ആറോവറില്‍ ഒട്ടുമിക്ക പന്തുകളും ഹൈസ്പീഡ് റേഞ്ചിലാണ് മാലിക്ക് എറിഞ്ഞത്.

മല്‍സരത്തില്‍ ഒരു ഇന്ത്യന്‍ റിക്കാര്‍ഡും മാലിക്ക് സ്വന്തമാക്കി. ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ് നേടുന്ന വിക്കറ്റായി നജ്മല്‍ ഹൊസൈന്‍ ഷാന്റോയെ ബൗള്‍ഡാക്കിയ ഉമ്രാന്റെ പന്ത്. 151 കിലോമീറ്റര്‍ വേഗത്തിലാണ് ഉമ്രാന്‍ ഈ പന്തെറിഞ്ഞത്. മുമ്പ് മുനാഫ് പട്ടേലിന്റെ പേരിലുള്ള നേട്ടമാണ് കാഷ്മീര്‍ എക്‌സ്പ്രസ് തിരുത്തിയത്.

ആദ്യ സ്‌പെല്ലില്‍ നിരവധി പന്തുകളാണ് ബംഗ്ലാദേശ് ബാറ്റര്‍മാരെ വിറപ്പിച്ച് ഉമ്രാന്‍ എറിഞ്ഞത്. ഒരുവേള ഷാന്റോയ്ക്ക് പരിക്കേല്‍ക്കുന്ന അവസ്ഥ വരെയെത്തി. കഴിഞ്ഞ പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായി ഉമ്രാന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതിന്റെ കൃത്യമായി ദൃശ്യങ്ങളും രണ്ടാം ഏകദിനത്തില്‍ കണ്ടു.

മുന്‍ പരമ്പരകളില്‍ ബൗണ്ടറി പന്തുകള്‍ കൂടുതലായി എറിഞ്ഞിരുന്ന ഉമ്രാന്റെ വേഗത്തിലുള്ള വളര്‍ച്ച ടീം ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കുന്ന എനര്‍ജി വളരെ വലുതാണ്. അടുത്ത വര്‍ഷം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ലോകകപ്പും വരുന്ന വര്‍ഷം കൂടിയാണ്.

Related Articles

Back to top button