Cricket

പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തി ആ റിക്കാര്‍ഡും സ്വന്തമാക്കി രോഹിത്!!

അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ ഒരു റിക്കാര്‍ഡ് കൂടെ സ്വന്തം പേരിലാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലില്‍ നിന്ന് രോഹിത് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാഗ്പൂര്‍ മല്‍സരത്തിലാണ് രോഹിതിന്റെ നേട്ടം.

കുറച്ച് ഓവറില്‍ വലിയ നേട്ടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ മുന്നോട്ടു നയിച്ചത് രോഹിതിന്റെ ഒറ്റയാന്‍ വെടിക്കെട്ടായിരുന്നു. വളരെ അനായാസം പൂള്‍ ഷോട്ടുകളിലൂടെ ആകാശം മുട്ടെ അതിര്‍ത്തി കടത്തിയ പന്തുകള്‍ നോക്കി നില്‍ക്കാനേ ഓസീസ് ബൗളര്‍മാര്‍ക്ക് സാധിച്ചുള്ളൂ. അത്രയ്ക്ക് മനോഹരമായിരുന്നു ആ സിക്‌സറുകള്‍.

138 മല്‍സരങ്ങള്‍ കളിച്ച രോഹിത് ഇതുവരെ 176 തവണ നിലംമുട്ടാതെ പന്ത് ആകാശത്തു കൂടെ പറത്തിയിട്ടുണ്ട്. ഗപ്റ്റില്‍ 121 മല്‍സരത്തില്‍ നിന്ന് 172 തവണ സിക്‌സറുകള്‍ നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ളത് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ആണ്. 124 സിക്‌സറുകളാണ് വിന്‍ഡീസ് താരത്തിന് സ്വന്തമായുള്ളത്. 104 സിക്‌സറുകളുമായി വിരാട് കോഹ്ലിയാണ് പിന്നിലുള്ള ഒരു ഇന്ത്യന്‍ താരം. സമീപ ഭാവിയില്‍ ഒരു ഇന്ത്യന്‍ താരം ഈ നേട്ടം മറികടക്കില്ലെന്ന് ഉറപ്പാണ്.

Related Articles

Back to top button