Cricket

എന്തൂട്ട് വാഴയ്ക്കായാടാ നീയീ കാട്ടണത് !! ചെക്കന്റെ ബാറ്റിംഗ് കണ്ട് കലിപ്പ് തീരാതെ കാവ്യച്ചേച്ചി; മത്സരത്തിനിടെ സംഭവിച്ചത്…

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സുമൊക്കെ ആരാധകരെ നേടുന്നത് താരങ്ങള്‍ കാരണമാണെങ്കില്‍, ഉടമകളെക്കൊണ്ട് ആരാധകരെ നേടുന്ന ടീമുകളാണ് കൊല്‍ക്കത്തയും പഞ്ചാബും ഹൈദരാബാദുമൊക്കെ.

ഹൈദരാബാദിന്റെ ഉടമ കാവ്യാ മാരന്‍ രാജ്യത്തെ ക്രിക്കറ്റ് പ്രേമികളായ യുവാക്കളുടെ ക്രഷാണ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സുമായി നടന്ന മത്സരം ഹൈദരാബാദ് 35 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 40 റണ്‍സടെുത്ത ഷഹബാസ് അഹമ്മദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

അഭിഷേക് ശര്‍മ 13 പന്തില്‍ 31 റണ്‍സെടിച്ചപ്പോള്‍ നായകന്‍ പാറ്റ് കമിന്‍സ് 15 പന്തില്‍ 31 റണ്‍സടിച്ചു. പ്ലേ ഓഫ് പ്രതീക്ഷ നില നിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരമായിരുന്നു ഇത് ബംഗളൂരുവിന്.

ഹൈദരാബാദ് ഉടമ കാവ്യ മാരനെ സംബന്ധിച്ച് അത്ര നല്ല ദിവസം ആയിരുന്നില്ല അത്. ഹൈദരാബാദ് താരം അബ്ദുള്‍ സമദിന്റെ പുറത്താകല്‍ കാവ്യയെ വല്ലാതെ നിരാശയാക്കി.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ലെഗ് സ്പിന്നര്‍ കാണ്‍ ശര്‍മ സ്വന്തം ബൗളിംഗില്‍ കിടിലന്‍ ക്യാച്ച് എടുത്താണ് ഹൈദരാബാദ് വെടിക്കെട്ട് ബാറ്ററെ പുറത്താക്കിയത്.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ ലക്ഷ്യം ഹൈദരാബാദ് കീഴടക്കുമെന്നാണ് ആദ്യം കരുതിയിരുന്നപ്പോഴാണ് എട്ടാം ഓവറില്‍ കാണ്‍ ശര്‍മയെ ഡുപ്ലെസി ആക്രമണത്തിലേക്ക് കൊണ്ടുവന്നത്.

നിതീഷ് റെഡ്ഡിയെ ഉടന്‍ പുറത്താക്കി ക്യാപ്റ്റന്റെ വിശ്വാസം കാത്ത കാണ്‍ ശര്‍മയുടെ അടുത്ത ഇര സമദായിരുന്നു.

ലെഗ് സ്പിന്നര്‍ ലെഗ് സ്റ്റംപ് ലൈനില്‍ എറിഞ്ഞ ബോള്‍ ലെഗ് സൈഡിലേക്ക് അടിക്കാനുള്ള ശ്രമം പാളുകയായിരുന്നു.

നിര്‍ണായക സമയത്ത് സമദ് കളിച്ച ഈ മോശം ഷോട്ട് കാവ്യ മാരനെ അതൃപ്തയാക്കുകയായിരുന്നു. കാവ്യയുടെ മുഖഭാവങ്ങളില്‍ നിന്ന് അത് വ്യക്തവുമായിരുന്നു. എന്തായാലും കാവ്യയുടെ മുഖഭാവങ്ങളുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Related Articles

Back to top button