Cricket

ഇനിയും മോശം പ്രകടനമുണ്ടായാല്‍ അവന്റെ കരിയര്‍ തന്നെ ഇല്ലാതാകും!! ഇന്ത്യന്‍ താരത്തിനെതിരേ വിമര്‍ശനവുമായി ഗവാസ്‌കര്‍

അടുത്ത വിരാട് കോഹ് ലിയെന്ന വിളിപ്പേരുമായെത്തിയ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ മോശം പ്രകടനമാണ് ഇന്ത്യന്‍ ടീമിന്റെ വലിയ തലവേദനകളിലൊന്ന്.

കഴിഞ്ഞ കുറേ നാളുകളായി മങ്ങിയ ഫോമില്‍ കളിക്കുന്ന താരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിംഗ്‌സിലും നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്..

മൂന്നാം നമ്പരില്‍ കളിക്കുന്ന താരത്തിന് ചേതേശ്വര്‍ പൂജാര ഒഴിഞ്ഞു വെച്ച റോളില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല. ഇപ്പോഴിതാ ഗില്ലിനെ വിമര്‍ശിച്ചു കൊണ്ട് മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുകയാണ്..

മോശം പ്രകടനം തുടരുന്ന താരത്തിന് ന്യായീകരിക്കാനുള്ള അവകാശമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗവാസ്‌കര്‍ പ്രതികരിച്ചത്.

”എന്ത് തരം ഷോട്ടാണ് അവന്‍ കളിക്കാന്‍ ശ്രമിച്ചത്. അവന്‍ ഉയര്‍ത്തി അടിച്ചാണ് പുറത്തായതെങ്കില്‍ അത് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വളരെ മോശമായി കളിച്ച ഓണ്‍ഡ്രൈവാണത്. നിലയുറപ്പിച്ച ശേഷമാണ് ഇത്തരമൊരു മോശം ഷോട്ട് കളിച്ചത് എന്ന് മനസ്സിലാക്കണം” ഗവാസ്‌കര്‍ പറയുന്നു.

മുമ്പ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും ഗില്ലിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗില്‍ സമ്മര്‍ദ്ദം കാണാനാവുമെന്നും ഇനിയും മോശം പ്രകടനങ്ങളുണ്ടായാല്‍ അവന്റെ കരിയറിനെ അത് ബാധിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു. അത് ഗില്ലിന് നന്നായി അറിയാം അതും അവന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി.

ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറിയ ശേഷം മികച്ച പ്രകടനം നടത്താന്‍ ഗില്ലിന് സാധിക്കുന്നില്ല. ഹൈദരാബാദ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 66 പന്തില്‍ നിന്ന് 23 റണ്‍സാണ് താരം നേടിയത്. ടോം ഹാര്‍ട്ട്‌ലിയെ ബൗണ്ടറി കടത്താനുള്ള ബെന്‍ ഡക്കറ്റിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

Related Articles

Back to top button