Cricket

രോഹിത് ശര്‍മ സമ്പൂര്‍ണ പരാജയം !! പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതില്‍ തെറ്റുപറയാനാകില്ലെന്ന് മുന്‍ സൂപ്പര്‍താരം

ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നീക്കിയതിനെ ന്യായീകരിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

രോഹിത് ശര്‍മ ബാറ്ററെന്ന നിലയിലും ക്യാപ്റ്റന്റെ റോളിലും കഴിഞ്ഞ മൂന്നു സീസണുകളിലും പരാജയമായിരുന്നെന്ന് ഉത്തപ്പ പറഞ്ഞു.

”ബാറ്ററെന്ന നിലയില്‍ രോഹിത് ശര്‍മയുടെ കഴിവുകളെ കുറച്ചു പറയുന്നതായി തോന്നരുത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഐപിഎല്‍ കിരീടം നേടാന്‍ മുംബൈ ഇന്ത്യന്‍സിനു സാധിച്ചിട്ടില്ല. ബാറ്ററെന്ന നിലയില്‍ 400 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ രോഹിത് ശര്‍മയ്ക്കു സാധിച്ചിട്ടില്ല.” റോബിന്‍ ഉത്തപ്പ ഒരു പോഡ്കാസ്റ്റില്‍ പ്രതികരിച്ചു.

മൂന്നു സീസണ്‍ കഴിഞ്ഞിട്ടും മികവു കാട്ടാത്ത ഒരാളെ മാറ്റുന്നത് ഏതൊരു ടീമും എടുക്കുന്ന തീരുമാനമായിരിക്കും. ഹാര്‍ദിക് പാണ്ഡ്യയെയാണ് മുംബൈ ഇന്ത്യന്‍സ് കണ്ടെത്തിയത്.

സീസണിന്റെ മധ്യത്തില്‍വച്ച് റിക്കി പോണ്ടിംഗിനെ മാറ്റി രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയവരാണ് മുംബൈ ഇന്ത്യന്‍സ് ടീം.

അതേ ഫ്രാഞ്ചൈസി തന്നെയാണ് ഇപ്പോഴും. രോഹിത് ക്യാപ്റ്റനായപ്പോള്‍ സീനിയര്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം അദ്ദേഹത്തെ സ്വീകരിച്ചു.

ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ചതിനാലാണ് രോഹിത് ശര്‍മയ്ക്കു വേണ്ടി ആരാധകര്‍ ഇങ്ങനെ പ്രതികരിക്കുന്നതെന്നും റോബിന്‍ ഉത്തപ്പ വ്യക്തമാക്കി.

2020ലാണ് മുംബൈ ഇന്ത്യന്‍സ് അവസാനമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. 2022ല്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി. 2023ല്‍ പ്ലേ ഓഫിലെത്തിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്തിനോട് പരാജയപ്പെടുകയായിരുന്നു.

ഈ സീസണില്‍ കഴിച്ച ഏഴു കളികളില്‍ മൂന്നു ജയം മാത്രമേ മുംബൈയ്ക്ക് സ്വന്തമാക്കാനായുള്ളൂ. ആദ്യത്തെ മൂന്നു മത്സരവും തോറ്റ ടീമിനെതിരേ മുറവിളികളുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീടുള്ള നാലില്‍ മൂന്നെണ്ണത്തിലും ജയിക്കാന്‍ നീലപ്പടയ്ക്കായി.

Related Articles

Back to top button