Cricket

ചക്കപ്പുഴുക്ക് ചോദിച്ചു വാങ്ങി കോഹ്‌ലി, വിഷാദ ഭാവവുമായി പന്ത്; ഇന്ത്യന്‍ താരങ്ങളുടെ തിരുവനന്തപുരം ഭക്ഷണം ഇങ്ങനെ

കേരളത്തില്‍ എപ്പോള്‍ കളിക്കാന്‍ വന്നാലും ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധ പതിപ്പിക്കുന്ന ഒരു മേഖല ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. ഇത്തവണയും പതിവു തെറ്റിയില്ല. കാര്യവട്ടം ട്വന്റി-20യ്ക്കായി എത്തിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയത് വമ്പന്‍ സദ്യ തന്നെയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷണം ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ തയാറാക്കിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ വ്യത്യസ്തത തേടി പോയപ്പോള്‍ ചിക്കന്‍ വിഭവങ്ങളിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ശ്രദ്ധ.

ഫിറ്റ്നസിന്റെ കാര്യത്തില്‍ മറ്റാരേക്കാളും ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന വിരാട് കോഹ്‌ലിക്കു പ്രിയം ജപ്പാനീസ് ഭക്ഷണത്തോടാണ്. സുഷിയെന്ന ജപ്പാനീസ് വിഭവമാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ്. ആലൂ പൊറാട്ട, ചോലെ ബട്ടൂരെ എന്നിവയും  കോഹ്‌ലിക്കു ഇഷ്ടമാണ്.

കോവളത്ത് പക്ഷേ അദേഹം തെരഞ്ഞെടുത്തത് ചക്ക കൊണ്ടുള്ള പുഴുക്കാണ്. സഞ്ജു സാംസണോ മറ്റ് മലയാളി സുഹൃത്തുക്കളോ ആകാം ഈ വിഭവം കോഹ്‌ലിക്ക് പരിചയപ്പെടുത്തിയത്. ചക്കപ്പുഴുക്ക് കഴിച്ച വിരാട് തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഭക്ഷണ കാര്യത്തില്‍ ഒട്ടും പിനന്നിലല്ല. വടാ പാവ്, പാവ് ഭജി എന്നിവയ്ക്കൊപ്പം ആലു പൊറാട്ടയും ഹിറ്റ്മാന്റെ ഫേവറിറ്റ് ലിസ്റ്റിലുണ്ട്. ചൈനീസ് കസിനാണ് രോഹിത്തിന്റെ പ്രിയപ്പെട്ട വിദേശ ഭക്ഷണയിനം. ഇതെല്ലാം അദേഹം രുചിച്ചു നോക്കുകയും ചെയ്തു. രോഹിതിന് ഭക്ഷണം ഇഷ്ടപ്പെട്ടതായി ഹോട്ടല്‍ ജീവനക്കാരുടെ സാക്ഷ്യപത്രം.

യുസ്വേന്ദ്ര ചഹല്‍ ഭക്ഷണ പ്രിയനാണ്. ബട്ടര്‍ ചിക്കന്‍, ഗാര്‍ലിക് നാന്‍, ചോലെ കുല്‍ച്ചെ, പാനി പുരി, ധാല്‍ ടാഡ്ക്ക, പച്ച ചട്നി എന്നിവയാണ് ചഹലിനു പ്രിയപ്പെട്ട ഭക്ഷണണങ്ങള്‍. എല്ലാ ഭക്ഷണവും രുചിച്ചു നോക്കി ഷെഫിന് ഒപ്പം നിന്നു ഫോട്ടോയും എടുത്ത് ഷേക്ക് ഹാന്‍ഡും നല്‍കിയാണ് ചഹാല്‍ റൂമിലേക്ക് മടങ്ങിയത്.

സഞ്ജു സാംസണ്‍ ആരാധകരുടെ കടുത്ത എതിര്‍പ്പ് ഏറ്റുവാങ്ങുന്ന റിഷാഭ് പന്ത് വന്നപ്പോള്‍ തൊട്ട് മൂഡോഫാണ്. വിമാനം ഇറങ്ങിയപ്പോള്‍ പോലും പ്രതിഷേധം ഭയന്ന് അവസാനമാണ് ടീം ബസിലേക്ക് കയറിയത്. അദേഹം എല്ലാ സമയത്തും വലിയ നിരാശയോടെയാണ് ഹോട്ടലിലുമെന്ന് ഹോട്ടല്‍ ജീവനക്കാരും പറയുന്നു.

Related Articles

Back to top button