Cricket

ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തകര്‍ത്തടിച്ച് ഇന്ത്യ!! തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024ല്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യാ ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെതിരേ ഡക്ക് വര്‍ക്ക് ലൂയിസ് നിയമപ്രകാരം 27 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ഈ വിജയത്തിനു പിന്നാലെ പാക്കിസ്ഥാനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

എജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് അടിച്ചു കൂട്ടിയത്. എന്നാല്‍ വിന്‍ഡീസ് 5.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എടുത്തു നില്‍ക്കുമ്പോള്‍ മഴയെത്തുകയായിരുന്നു.

ഈ സമയത്ത് ഇന്ത്യ വിന്‍ഡീസിനെക്കാളും 27 റണ്‍സ് മുകളിലായിരുന്നു. മഴ തോരാതെ വന്നപ്പോള്‍ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.


ആദ്യം ബാറ്റ് ചെയ്‌യ ഇന്ത്യയ്ക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഉജ്ജ്വല ബാറ്റിംഗാണ് ഓപ്പണര്‍ റോബിന്‍ ഉത്തപ്പ കാഴ്ച വച്ചത്.

സഹ ഓപ്പണര്‍ നമന്‍ ഓജ ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായെങ്കിലും 18 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും സഹിതം 43 റണ്‍സ് നേടിയ ഉത്തപ്പയുടെ ഇന്നിംഗ്‌സ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി.


സുരേഷ് റെയ്‌ന(12 പന്തില്‍19), യുവ് രാജ് സിംഗ്(25 പന്തില്‍ 38), ഇര്‍ഫാന്‍ പത്താന്‍(17 പന്തില്‍ 18) എന്നിവരും അവസരത്തിനൊത്തുയര്‍ന്നെങ്കിലും ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് ഗുര്‍കീരത് സിംഗിന്റെ ഇന്നിംഗ്‌സാണ്. 42 പന്തില്‍ 86 റണ്‍സ് നേടിയ ഗുര്‍കീരത് സിംഗ് പുറത്താകാതെ നിന്നു.

ആറു ഫോറും ഏഴു സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗുര്‍കീരത്തിന്റെ ഇന്നിംഗ്‌സ്.

വെസ്റ്റ് ഇന്‍ഡീസിനായി ടിനോ

ബെസ്റ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി. സാമുവല്‍ ബദ്രി, ഫിഡല്‍ എഡ്വാര്‍ഡ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Back to top button