Cricket

പാണ്ഡ്യയുടെ അഭിമുഖത്തിനിടെ പാഞ്ഞു കയറി സഞ്ജു…പിന്നെ നടന്നത് !! ഹൃദയം നിറയ്ക്കുന്ന വീഡിയോ വൈറല്‍

വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കാത്തിരുന്ന് കുട്ടിയെ ലഭിച്ച മാതാപിതാക്കളെപ്പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരുമെല്ലാം ഇപ്പോള്‍.

17 വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ട്വന്റി20 കിരീടം സ്വന്തമാക്കിയതിന്റെ ആവേശം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വിക്ടറി പരേഡ് ഇതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു.

ലക്ഷങ്ങളാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹം പ്രകടിപ്പാക്കാന്‍ മുംബൈയിലെ മറൈന്‍ ഡ്രൈവിലെത്തിച്ചേര്‍ന്നത്.

കനത്ത മഴയും ബുദ്ധിമുട്ടുകളും അവഗണിച്ചായിരുന്നു ജനലക്ഷങ്ങള്‍ മറൈന്‍ ഡ്രൈവിലേക്ക് കുതിച്ചെത്തിയത്.

താരങ്ങള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതു മുതല്‍ ആഘോഷം തുടങ്ങിയിരുന്നു.ആളുകളെ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ ഏറെ പാടുപെടുകയും ചെയ്തു.

അതേ സമയം ലോകകപ്പ് കഴിഞ്ഞതിനു ശേഷമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ സഞ്ജു സാംസണും ഉള്‍പ്പെടുന്നതാണ് ഈ വീഡിയോ ക്ലിപ്പ്.

ലോകകപ്പ് ഫൈനലിന് ശേഷമുള്ള അവരുടെ ബ്രോമാന്‍സ്(സഹോദരസ്‌നേഹം) ആണ് വീഡിയോ കാണിക്കുന്നത്.

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യ കിരീടം നേടിയ ശേഷം പാണ്ഡ്യയുമായുള്ള ഒരു അഭിമുഖത്തിനിടെയായിരുന്നു സംഭവം.

അഭിമുഖത്തിനിടയിലേക്ക് സഞ്ജു കയറിവരികയും പാണ്ഡ്യയെ ആലിംഗനം ചെയ്യുകയുമായിരുന്നു. പിന്നീട് ഹാര്‍ദികും സഞ്ജുവും ചേര്‍ന്ന് അവതാരകനോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.


”ലോക ക്രിക്കറ്റിന് ഇന്ത്യ ഒരുപാട് കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സമയമത്രയും ഞങ്ങള്‍ അത് നല്‍കുകയായിരുന്നു, ഇപ്പോള്‍ അത് തിരികെ എടുക്കാനുള്ള സമയമായി. അതിനാല്‍ ക്രിക്കറ്റ് അത് ഞങ്ങള്‍ക്ക് തിരികെ നല്‍കി. ബാര്‍ബഡോസില്‍ എന്തായാലും ഞങ്ങള്‍ക്ക് നല്ല സമയം ആരംഭിച്ചു”സാംസണ്‍ പറഞ്ഞു.

ഹാര്‍ദിക് സംസാരിക്കുന്നതിന് ഇടയിലേക്ക് ഉള്ള സഞ്ജുവിന്റെ കടന്നുവരവും ഇരുവരും തമ്മിലുള്ള സ്‌നേഹപ്രകടനവുമെല്ലാം ആരാധകരുടെ ഹൃദയം നിറയ്ക്കുകയാണ്.

Related Articles

Back to top button