Cricket

വെറും 550 പന്തില്‍ 1026 റണ്‍സ്! സൂര്യ വെറും എക്‌സ്പ്രസ് അല്ല സൂപ്പര്‍ എക്‌സ്പ്രസ്!!

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ട്വന്റി-20 ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേ ആരാധകര്‍ക്ക് കാണു. അത് സൂര്യകുമാര്‍ യാദവ് എന്നായിരിക്കും. 2022 ല്‍ തകര്‍പ്പന്‍ ഫോമിലാണ് സൂര്യ. ഈ വര്‍ഷം ഇതുവരെ സ്‌കൈ 20-20യില്‍ നേരിട്ടത് 550 പന്തുകളാണ്. നേടിയത് 1026 റണ്‍സും. സ്‌ട്രൈക്ക് റേറ്റ് 200ന് സമീപത്താണ്. വേറൊരു താരം പോലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരത്തില്‍ ഒരു നേട്ടം ആഘോഷിച്ചിട്ടില്ല സമീപഭാവിയില്‍.

നേരിടുന്ന ആദ്യ പന്തു മുതല്‍ എതിരാളികളെ തലങ്ങും വിലങ്ങും അടിച്ചു പരത്തുന്നതാണ് സൂര്യയുടെ രീതി. ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും സൂര്യയുടെ പ്രകടനം തന്നെ. 360 ഡിഗ്രിയില്‍ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്ന താരത്തിന്റെ പ്രഹരശേഷിയുടെ ഉദാഹരണമാണ് അദേഹത്തിന്റെ ഇരുപതാം ഓവറുകളിലെ സ്‌കോറിംഗ് മികവ്.

ഇതുവരെ അന്താരാഷ്ട്ര ട്വന്റി-20യില്‍ 18 പന്തുകള്‍ സൂര്യ അവസാന ഓവറില്‍ നേരിട്ടിട്ടുണ്ട്. ഇതില്‍ നിന്നും നേടിയത് 72 റണ്‍സാണ്. സ്‌ട്രൈക്ക് റേറ്റ് 400 ന് മുകളിലാണ്. 10 സിക്‌സറുകളും ഒരു ഫോറും ഉള്‍പ്പെടെയാണിത്. വെറും രണ്ട് പന്ത് മാത്രമാണ് റണ്‍സെടുക്കാന്‍ സാധിക്കാതെ പോയത്. ഒരു തവണ പുറത്താകുകയും ചെയ്തു.

ആദ്യം മുതല്‍ അവസാന പന്തു വരെ ഇത്രത്തോളം ആക്രമണോത്സുകത കാണിക്കുന്ന മറ്റൊരു താരം ലോകക്രിക്കറ്റില്‍ കാണില്ല. എ.ബി ഡിവില്യേഴ്‌സ് കളിച്ചു കൊണ്ടിരുന്ന കാലത്ത് പോലും ഇത്ര പ്രഹരശേഷി ഉണ്ടായിരുന്നുവോയെന്ന് സംശയമാണ്.

2022 ല്‍ ഇതുവരെ 28 ഇന്നിംഗ്‌സില്‍ നിന്നായി 1026 റണ്‍സ് സൂര്യ നേടിയിട്ടുണ്ട്. 44.6 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 186.54 വരും. ഒന്‍പത് അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ആ ഇന്നിംഗ്‌സിന് മാറ്റുകൂട്ടുന്നു. ഇത്തവണ ലോകകപ്പ് ഇന്ത്യയ്‌ക്കൊപ്പം വിമാനം കയറിയാല്‍ സ്‌കൈയുടെ സംഭാവനയാകും അതില്‍ പ്രധാനമാകുക.

Related Articles

Back to top button