Cricket

ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി !! രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് സൂപ്പര്‍താരം

ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ കോളിന്‍ മണ്‍റോ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ന്യൂസിലാന്‍ഡ് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ന്യൂസിലന്‍ഡിനായി മൂന്നു ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള മണ്‍റോ ട്വന്റി20 സ്‌പെഷ്യലിസ്റ്റായാണ് അറിയപ്പെട്ടിരുന്നത്.

2012ലാണ് മണ്‍റോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച ന്യൂസിലാന്‍ഡ് താരം പിന്നീട് പരിമിത ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് ടീമിലെ സ്ഥിരം താരമാവുകയായിരുന്നു.


ന്യൂസിലാന്‍ഡിനായി 65 ട്വന്റി20 മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 1724 റണ്‍സാണ് മണ്‍റോ അടിച്ചെടുത്തത്. 156.44 സ്ട്രൈക്ക് റേറ്റിലും 31.34 ആവറേജിലും ആണ് താരം ബാറ്റ് വീശിയത്.

ഏകദിനത്തില്‍ 57 മത്സരങ്ങളില്‍ നിന്നും എട്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 1271 റണ്‍സാണ് താരം നേടിയത്.

ട്വന്റി20 ക്രിക്കറ്റില്‍ 428 മത്സരങ്ങളില്‍ 409 ഇന്നിംഗ്സില്‍ നിന്നും അഞ്ച് സെഞ്ചുറികളും 67 അര്‍ധസെഞ്ചുറികളുമാണ് ഉള്‍പ്പെടെ 10961 റണ്‍സാണ് മണ്‍റോയുടെ അക്കൗണ്ടില്‍ ഉള്ളത്.

‘ഞാന്‍ അവസാനമായി ന്യൂസിലാന്‍ഡിനു വേണ്ടി കളിച്ചിട്ട് കുറച്ചു സമയം ആയെങ്കിലും. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനു വേണ്ടി എനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷ ഞാന്‍ ഒരിക്കലും കൈവിട്ടിരുന്നില്ല,’ വിരമിക്കല്‍ പ്രഖ്യാപിക്കവെ 37കാരനായ കോളിന്‍ മണ്‍റോ പറഞ്ഞു.

Related Articles

Back to top button