Cricket

എന്തുകൊണ്ട് ഇങ്ങനെ കളിക്കാനാകുന്നു!! ആ രഹസ്യം വെളിപ്പെടുത്തി യശസ്വി ജയ്‌സ്വാള്‍

എന്തുകൊണ്ട് ഇങ്ങനെ കളിക്കാനാകുന്നു!! ആ രഹസ്യം വെളിപ്പെടുത്തി യശസ്വി ജയ്‌സ്വാള്‍

ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന പേരുകളിലൊന്നാണ് യശസ്വി ജയ്‌സ്വാളിന്റേത്.

പരമ്പരയില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന താരം ഇതിനോടകം രണ്ട് ഇരട്ട സെഞ്ചുറിയും സ്വന്തമാക്കിക്കഴിഞ്ഞു. ഭയരഹിതമായ ബാറ്റിംഗാണ് ജയ്‌സ്വാളിന്റെ മുഖമുദ്ര.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരത്തിന്റെ ബാറ്റിംഗ് എതിരാളികളെ പോലും അത്ഭുതപ്പെടുത്തുകയാണ്. തന്റെ കരിയറിലെ വിജയ രഹസ്യത്തെക്കുറിച്ച് മുമ്പൊരിക്കല്‍ ജയ്‌സ്വാള്‍ വെളിപ്പെടുത്തിയിരുന്നു.

”ഭയമില്ലാതെ കളിക്കുകയെന്നതാണ് എന്റെ വിജയ രഹസ്യം. എന്റെ എല്ലാ ഷോട്ടുകളും കളിക്കാന്‍ ശ്രമിക്കുന്നു. എന്റെ തീരുമാനങ്ങളില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ പരിശീലകരോടടക്കം ഇത് പറയാറുണ്ട്. അവരെല്ലാം എന്റെ തീരുമാനത്തോട് അനുകൂലമായാണ് സംസാരിക്കാറുള്ളത്.

പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഞാന്‍ വളര്‍ന്നത്. ഇത് എനിക്ക് ഗുണം ചെയ്യുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്ത മനോഭാവം കഠിനമായി പൊരുതാനുള്ള മനോവീര്യം നല്‍കുന്നു.

ക്രിക്കറ്റല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിലില്ല. ക്രിക്കറ്റാണ് എന്റെ ജീവിതം. എന്റെ ലക്ഷ്യത്തിലേക്കെത്താന്‍ 100 ശതമാനവും സമര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറാണ്”. ഇങ്ങനെയായിരുന്നു ജയ്‌സ്വാളിന്റെ വാക്കുകള്‍.

രാജ്‌കോട്ട് ടെസ്റ്റിലെ ഉജ്ജ്വല ഡബിള്‍ സെഞ്ചുറിയ്ക്കു പിന്നാലെ നിരവധി റെക്കോഡുകളും താരത്തെ തേടി വന്നിരുന്നു.

ടെസ്റ്റില്‍ ഹാട്രിക് സിക്‌സറുകള്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ജയ്‌സ്വാള്‍. രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് ഇക്കാര്യത്തില്‍ മുമ്പന്‍. ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, ഉമേഷ് യാദവ് എന്നിവരും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്ന് മൂന്നു തവണ 150നു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റില്‍ രണ്ടാമതെത്താനും ജയ്‌സ്വാളിനു കഴിഞ്ഞു. 13 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഇന്ത്യന്‍ യുവതാരത്തിന്റെ നേട്ടം. 10 ഇന്നിംഗ്‌സുകളില്‍ നിന്ന് സമാനനേട്ടം കൈവരിച്ച നീല്‍ ഹാര്‍വിയാണ് ഒന്നാമത്. ഇക്കാര്യത്തില്‍ സാക്ഷാല്‍ ഡോണാള്‍ഡ് ബ്രാഡ്മാനെ മറികടക്കാനും ജയ്‌സ്വാളിനായി. 15 ഇന്നിംഗ്‌സുകളാണ് ഈ നേട്ടത്തിലെത്താനായി ബ്രാഡ്മാന്‍ എടുത്തത്.

കരിയറില്‍ ആദ്യത്തെ മൂന്നു സെഞ്ചുറികളും 150നു മുകളില്‍ റണ്‍സില്‍ അവസാനിപ്പിക്കുന്ന താരങ്ങളുടെ ലിസ്റ്റിലും ജയ്‌സ്വാള്‍ ഇടംപിടിച്ചു. ബ്രയാന്‍ ലാറ, ജാവേദ് മിയാന്‍ദാദ് തുടങ്ങിയ ഇതിഹാസങ്ങളാണ് ജയ്‌സ്വാല്‍നൊപ്പമുള്ളത്.

ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം സിക്‌സറുകള്‍ പറത്തുന്ന താരം എന്ന വസിം അക്രത്തിന്റെ ലോകറെക്കൊഡിനൊപ്പമെത്താനും ജയ്സ്വാളിനായി. 12 സിക്സറുകളാണ് ഈ ഇന്നിംഗ്സില്‍ ജയ്സ്വാള്‍ അടിച്ചത്.

ഒരു പരമ്പരയില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോഡും ജയ്‌സ്വാളിനു സ്വന്തമായി പരമ്പരയില്‍ ഇതുവരെ 22 സിക്‌സറുകള്‍ സ്വന്തമാക്കിയ താരം 19 സിക്‌സറുകള്‍ സ്വന്തമാക്കിയ രോഹിത് ശര്‍മയെയാണ് മറികടന്നത്.2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു രോഹിതിന്റെ നേട്ടം.

ഇന്ത്യയ്ക്കായി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്ന താരങ്ങളുടെ നിരയിലും ജയ്സ്വാള്‍ സ്ഥാനം പിടിച്ചു. 2006ല്‍ വസിം ജാഫര്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ശേഷം ആദ്യമായാണ് മറ്റൊരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.

തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ജയ്‌സ്വാള്‍ വിനോദ് കാംബ്ലിയും വിരാട് കോഹ് ലിയും മാത്രമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

തുടര്‍ച്ചയായ രണ്ടു ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ജയ്‌സ്വാളിനു സ്വന്തമായി. വിനോദ് കാംബ്ലി ഒന്നാമനായ ലിസ്റ്റില്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനാണ് രണ്ടാമത്.

Related Articles

Back to top button